05JUNE 2025
SHIJI MK
Image Courtesy: Freepik/Unsplash
ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ് കറ്റാര്‍വാഴ. മുടിയ്ക്കായും ചര്‍മത്തിനായുമെല്ലാം നമ്മളിത് ഉപയോഗിക്കുന്നു.
പലപ്പോഴും കറ്റാര്‍വാഴയുടെ തണ്ടുകള്‍ക്ക് ആരോഗ്യമോ വളര്‍ച്ചയോ ഇല്ലാത്ത അവസ്ഥയുണ്ടാകും. അപ്പോഴിത് അഴുകിപോകും.
വെള്ളം വേഗത്തില്‍ വലിച്ചെടുക്കുന്ന മണ്ണിലാണ് കറ്റാര്‍വാഴ നടേണ്ടത്. ജലാംശം ഒരുപാട് ഉണ്ടായാല്‍ കറ്റാര്‍വാഴ ചീഞ്ഞുപോകും.
വെള്ളത്തെ നന്നായി പുറത്തേക്ക് വിടുന്ന മണ്‍ചട്ടിയില്‍ വേണം കറ്റാര്‍വാഴ നടാന്‍. ഇതില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ജലാംശം പൂര്‍ണമായും വലിച്ചെടുക്കാന്‍ കളിമണ്ണ് ചട്ടികളാണ് നല്ലത്. അക്കാര്യം എപ്പോഴും ശ്രദ്ധിക്കുക.
പോട്ടിങ് മിശ്രിതം ഉപയോഗിക്കുകയാണെങ്കില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും അമിത സാച്ചുറേഷനും തടയാനും സാധിക്കും.
സൂര്യപ്രകാശം കറ്റാര്‍വാഴയ്ക്ക് ആവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.