28 SEPT 2025
Nithya V
Image Courtesy: Unsplash
തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ പോകുന്നവർ സ്വയം രക്ഷപ്പെടാനുള്ള വഴികളെ കുറിച്ച് അറിയേണ്ടതുണ്ട്.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പോലുള്ള ഏജൻസികൾ നൽകുന്ന ചില മാർഗ്ഗനിർദ്ദേശങ്ങൾ ഇതാ...
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപ് വേദിയിലേക്ക് പ്രവേശിക്കാനുള്ള വഴികളും, പുറത്തേക്ക് കടക്കാനുള്ള എമർജൻസി വാതിലുകളും ഏതൊക്കെയെന്ന് അറിയുക.
ആളുകൾ പരസ്പരം ഞെരുങ്ങുമ്പോൾ ശ്വാസം നിയന്ത്രിക്കാൻ ശ്രമിക്കുക, തല ജനക്കൂട്ടത്തിന് മുകളിലേക്ക് ഉയർത്തി കൂടുതൽ വായു ശ്വസിക്കാൻ ശ്രമിക്കുക.
കൈകൾ നെഞ്ചിന് മുന്നിൽ ഒരു ബോക്സറെപ്പോലെ മടക്കിവെച്ച് ഒരു കൈമുട്ട് മുകളിലേക്ക് ചൂണ്ടി ഉറച്ചുനിൽക്കുക.
ഈ 'ബോക്സർ പൊസിഷൻ' നെഞ്ചിന്റെ കൂട്ടിൽ സമ്മർദ്ദം ഏൽക്കാതെയിരിക്കാൻ ചെറിയൊരു സ്ഥലം നൽകുകയും, ശ്വാസം മുട്ടാതെയിരിക്കാൻ സഹായകമാവുകയും ചെയ്യും.
തിക്കിലും തിരക്കിലും അബദ്ധവശാൽ താഴെ വീഴുകയാണെങ്കിൽ, നെഞ്ചിൽ സമ്മർദ്ദം വരാതിരിക്കാൻ ശ്രദ്ധിക്കുക.
ഇടതുവശം ചരിഞ്ഞ് കിടന്ന് ശ്വാസകോശങ്ങളെ സംരക്ഷിക്കാം. ശ്വാസകോശങ്ങളും സംരക്ഷിക്കുന്നതിനായി ഒരു പന്ത് പോലെ ചുരുണ്ട് കിടക്കാം.