15 October 2026
Sumeesh T Unneen
Photo Credit: Getty Images
40 വയസ്സ് പിന്നിടുമ്പോൾ പുരുഷന്മാരിൽ കുടവയർ വരുന്നത് സ്വാഭാവികമാണ്. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ശീലങ്ങളിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ കുടവയർ എളുപ്പത്തിൽ കുറയ്ക്കാം
ശരീരഭാരം നോക്കുന്നതിനേക്കാൾ അരക്കെട്ടിൻ്റെ അളവ് കുറയുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്. പേശികളുടെ ബലം നിലനിർത്തിക്കൊണ്ട് അരക്കെട്ടിൻ്റെ വണ്ണം കുറയ്ക്കുന്നതാണ് ഏറ്റവും നല്ലത്
വയർ കുറയ്ക്കാൻ ഓട്ടം മാത്രം മതിയാകില്ല. പേശികൾ നഷ്ടപ്പെടാതിരിക്കാനും വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാനും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെയ്റ്റ് ട്രെയിനിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്
ആഴ്ചയിൽ മൂന്ന് ദിവസം സ്ട്രെങ്ത് ട്രെയിനിംഗും രണ്ട് ദിവസം കാർഡിയോ വ്യായാമങ്ങളും സംയോജിപ്പിച്ച് ചെയ്യുന്നത് വേഗത്തിൽ ഫലം നൽകും
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിൻ്റെ ദോഷം മാറ്റാൻ ജിമ്മിലെ ഒരു മണിക്കൂർ വ്യായാമം മാത്രം പോരാ. ഭക്ഷണശേഷം പത്ത് മിനിറ്റ് നടക്കുന്നതും ലിഫ്റ്റിന് പകരം പടികൾ കയറുന്നതും ശീലമാക്കുക
ശരീരത്തിലെ അമിത കൊഴുപ്പാണ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയാൻ പ്രധാന കാരണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും കൊഴുപ്പ് കുറയ്ക്കുകയാണ് വേണ്ടത്
ഉറക്കക്കുറവ് ശരീരത്തിൽ കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ വർധിപ്പിക്കുകയും കുടവയറിന് കാരണമാവുകയും ചെയ്യും. അതിനാൽ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങാൻ ശ്രദ്ധിക്കണം
പ്രോട്ടീനും പച്ചക്കറികളും ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ശരീരത്തിലേക്ക് ഉയർന്ന കലോറി എത്തിക്കുന്ന മദ്യപാനം കർശനമായി നിയന്ത്രിക്കുന്നതും കുടവയർ കുറയ്ക്കാൻ സഹായിക്കും
ഈ വെബ് സ്റ്റോറിയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക