15 October 2026

Jayadevan A M

പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?

Image Courtesy: Getty Images

പരിപ്പും പയറുവര്‍ഗങ്ങളും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചിലരില്‍ ഇത് ഗ്യാസ്, വയറു വീര്‍ക്കല്‍, ദഹനക്കേട് എന്നിവ ഉണ്ടാക്കുന്നു

പരിപ്പും പയറും

ഇവയില്‍ അടങ്ങിയിരിക്കുന്ന ഒലിഗോസാക്കറൈഡ്‌സ് എന്ന കാര്‍ബോഹൈഡ്രേറ്റുകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം

ഒലിഗോസാക്കറൈഡ്‌സ്

പരിപ്പും പയറുമെല്ലാം കഴിക്കുമ്പോള്‍ ഗ്യാസ് ശല്യം ഒഴിവാക്കാനോ കുറയ്ക്കാനോ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

മാര്‍ഗങ്ങള്‍

പയറോ പരിപ്പോ പാചകം ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. നന്നായി കുതിര്‍ത്തില്ലെങ്കില്‍ ഗ്യാസ് ശല്യം വര്‍ധിക്കും

കുതിർത്തു വെക്കുക

പയറുവർഗ്ഗങ്ങൾ മുളപ്പിച്ചു ഉപയോഗിക്കുന്നത് ദഹനം എളുപ്പമാക്കും. ഇത് ഗ്യാസ് പ്രശ്നം ഗണ്യമായി കുറയ്ക്കും.

മുളപ്പിച്ചു ഉപയോഗിക്കുക

ദഹനത്തിന് ആക്കം കൂട്ടുന്ന സ്‌പൈസസുകള്‍ ചേര്‍ത്ത് പാകം ചെയ്യുക. ഇഞ്ചി, വെളുത്തുള്ളി, ജീരകം തുടങ്ങിയവ നല്ലത്‌

സ്‌പൈസസ്‌

പയറുവർഗ്ഗങ്ങൾ നന്നായി വേവിച്ച് മാത്രം കഴിക്കുക. പകുതി വേവിൽ കഴിക്കരുത്. അവ പൂർണ്ണമായും  വേവിച്ചിരിക്കണം

നന്നായി വേവിക്കുക

പരിപ്പും പയറുമെല്ലാം കഴിക്കുമ്പോൾ  നാരുകളുടെ അളവ് കൂടുന്നു. ധാരാളം വെള്ളം കുടിക്കുന്നത് സുഗമമായി ദഹിക്കാൻ സഹായിക്കും

വെള്ളം ധാരാളം കുടിക്കുക