7 July 2025

TV9 MALAYALAM

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആഹാരം കഴിച്ചാല്‍ എന്താണ് കുഴപ്പം?

Image Courtesy: Getty

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതല്ല.

അത്താഴം

ഉറങ്ങാന്‍ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാരണം നോക്കാം

കഴിക്കേണ്ടത്‌

ഉറക്കം ശരീരത്തിന് പരമപ്രധാനമാണ്. ആ സമയം ദഹനവ്യവസ്ഥയ്ക്ക് അധിക സമ്മര്‍ദ്ദം ചെലുത്തരുത്. ഇതാണ് ശ്രദ്ധിക്കേണ്ട കാര്യം

ഉറക്കം

ഉറക്കം ശരീരം നന്നാക്കുന്നതിനും പുനരുജ്ജീവനത്തിനും ഗുണകരമാണ്. എന്നാല്‍ ഉറക്കത്തിന് തൊട്ടുമുമ്പ് ആഹാരം കഴിക്കുന്നത് ഈ പ്രക്രിയയെ തടസപ്പെടുത്തുന്നു

തടസം

ശരീരം ദഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തതിനാല്‍ ഉറക്കത്തിന്റെ ഗുണം ലഭിക്കാതെ പോകുന്നു

കാരണം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആഹാരം കഴിക്കുന്നത്‌ കീറ്റോണുകളുടെയും ഗ്ലൈക്കോജന്റെയും അളവിനെ സ്വാധീനിക്കും

പ്രശ്‌നം

അതുകൊണ്ട് ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്‌

നല്ലത്‌

വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ള ഈ ലേഖനം പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക്‌ ഡോക്ടറുടെ ഉപദേശം തേടുക

നിരാകരണം