06  JULY 2025

ASWATHY BALACHANDRAN

Image Courtesy: Getty Images

നിപ പ്രതിരോധം; പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ

നിപ വൈറസ് വ്യാപനം തടയുന്നതിനും സ്വയം സുരക്ഷിതരാക്കുന്നതിനും ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 

നിപ 

പൊതുസ്ഥലങ്ങളിലും രോഗികളുമായി സമ്പർക്കം പുലർത്താൻ സാധ്യതയുള്ളപ്പോഴും മാസ്കുകൾ നിർബന്ധമായും ധരിക്കുക.

മാസ്ക്

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുന്നതും നല്ലതാണ്.

കൈ കഴുകുക

വവ്വാലുകൾ ഭക്ഷിച്ചതോ അവയുടെ കാഷ്ഠം വീണതോ ആയ പഴങ്ങൾ, പ്രത്യേകിച്ച് ഈന്തപ്പഴം പോലുള്ളവ കഴിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണം

രോഗം ബാധിച്ച മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. വളർത്തുമൃഗങ്ങളെയും ശ്രദ്ധിക്കുക.

മൃഗം

നിപ രോഗികളെ പരിചരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക

ശ്രദ്ധ

കടുത്ത പനി, തലവേദന, മസ്തിഷ്കജ്വരം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ നിപയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടുക.

രോഗലക്ഷണം

നിപയുമായി ബന്ധപ്പെട്ട് വരുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക. വ്യാജവാർത്തകളും ഭീതിയും പരത്തുന്നത് ഒഴിവാക്കുക.

ഭീതി ഒഴിവാക്കുക