12 MAY 2026

SHIJI MK

ഇന്ധന ഉപയോഗം കുറയ്ക്കാന്‍  എന്തെല്ലാം ചെയ്യാം?

Image Credit: Getty  Images

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഇന്ത്യക്കാര്‍ ചില കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതാണ് ആദ്യ നിര്‍ദേശം.

നരേന്ദ്ര മോദി

ഉപയോഗത്തിന്റെ വലിയൊരു ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതോടെ ഈ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്ത് ചെയ്യാമെന്ന് നോക്കാം.

ഇന്ധനം

കാര്‍ പൂളിങ് എന്ന പുത്തന്‍ രീതി ഇന്ത്യയില്‍ വലിയ രീതിയില്‍ പ്രചാരം നേടുന്നുണ്ട്. സഹപ്രവര്‍ത്തകരുമായോ സുഹൃത്തുക്കളുമായോ വാഹനങ്ങള്‍ പങ്കുവെച്ച് യാത്ര നടത്തുന്ന രീതിയാണിത്.

കാര്‍ പൂളിങ്

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഒരു രീതി. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കാം.

പൊതുഗതാഗതം

അമിത വേഗത ആപത്ത് വിളിച്ചുവരുത്തുന്നത് പോലെ ഇന്ധന ഉപയോഗവും കൂട്ടും. എപ്പോഴും സ്ഥിരമായ വേഗതയില്‍ വാഹനം ഓടിക്കുകയാണെങ്കില്‍ ഇന്ധനക്ഷമത വര്‍ധിക്കും. പെട്ടെന്ന് വേഗത കൂട്ടുന്നത് ഒഴിവാക്കാം.

വേഗത സ്ഥിരമാക്കാം

അനാവശ്യമായി വരുന്ന ഐഡ്‌ലിങ് ഒഴിവാക്കാവുന്നതാണ്. സിഗ്നലുകളിലും മറ്റും ഒരുപാട് സമയം വാഹനം നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ എഞ്ചിന്‍ ഓഫാക്കുന്നതാണ് നല്ലത്.

ഓഫാക്കാം

വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എസി ഏറെ നേരെ പ്രവര്‍ത്തിപ്പിക്കുന്നത് എല്ലാവരുടെയും ശീലമാണ്. എന്നാല്‍ എയര്‍ കണ്ടീഷണര്‍ നിര്‍ത്താതെ ഉപയോഗിക്കുന്നതും ഇന്ധനം ചോരുന്നതിന് വഴിവെക്കും.

എസി ഉപയോഗം

തൊട്ടടുത്തേക്കുള്ള യാത്രകള്‍ക്ക് നടക്കുകയോ സൈക്കിളില്‍ പോകുകയോ ചെയ്യാവുന്നതാണ്. ദൂരത്തേക്ക് പോകുമ്പോള്‍ മാത്രം വാഹനങ്ങള്‍ തിരഞ്ഞെടുക്കുക.

നടക്കാം

വാഹനങ്ങള്‍ക്ക് താങ്ങാനാകുന്നതിലും കൂടുതല്‍ ഭാരം കയറ്റിയുള്ള യാത്രകള്‍ പരമാവധി കുറയ്ക്കുക. കൂടുതല്‍ ഭാരം വഹിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ ഇന്ധനവും ചെലവാകും.

ഭാരം വേണ്ട