26 February 2026

Jayadevan A M

കറിക്ക് എരിവ് കൂടുതലാണോ? ടിപ്‌സുണ്ട്‌

Image Courtesy: Getty

കറിക്ക് അല്‍പം എരിവ് ഇഷ്ടമുള്ളവരാണ് പല മലയാളികളും. എന്നാല്‍ എരിവ് അമിതമായാല്‍ അത് പലര്‍ക്കും സഹിക്കാനാകില്ല

എരിവ്‌

കറിയുടെ എരിവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ചിലത് ഇവിടെ പരിശോധിക്കാം

മാര്‍ഗങ്ങള്‍

ഇവിടെ നല്‍കുന്ന നുറുങ്ങുവിദ്യകള്‍ എല്ലാ കറികള്‍ക്കും അനുയോജ്യമാകണമെന്നില്ല. ഓരോ കറിക്കും അനുയോജ്യമായത് മാത്രം തിരഞ്ഞെടുക്കുക

ശ്രദ്ധിക്കുക

കറികളില്‍ എരിവ് കൂടുതലാണെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് ഒരു മാര്‍ഗമാണ്. ഇത് എരിവ് കുറയ്ക്കാന്‍ സഹായിക്കും

തേങ്ങാപ്പാല്‍

കറിയില്‍ ഏതാനും കഷ്ണം ഉരുളക്കിഴങ്ങ് ചേര്‍ക്കാം. ഇത്. ഒരു നല്ല മാര്‍ഗമാണ്‌. വെന്തുകഴിഞ്ഞതിന് ശേഷം ഇത് എടുത്തുമാറ്റാം

ഉരുളക്കിഴങ്ങ് 

കറിയില്‍ കട്ടത്തൈര് ചേര്‍ക്കുന്നതും എരിവ് കുറയ്ക്കാന്‍ നല്ലതാണ്. പുളി കുറവുള്ള തൈരാണ് ഇതിന് നല്ലത്‌.

കട്ടത്തൈര് 

ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുന്നതും നല്ലതാണ്. ഇതും കറിയിലെ എരിവ് കുറയ്ക്കാന്‍ സഹായിക്കും. എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന മാര്‍ഗമാണിത്‌

ശർക്കര

കറിയിലേക്ക് കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നത് എരിവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് വളരെ എളുപ്പം സാധിക്കുന്ന മാര്‍ഗമാണ്‌

പച്ചക്കറി