19 September 2026

Nithya V

കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി! 

Image Credit: Getty Images

ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ മുളകോ എരിവോ അൽപ്പം കൂടിപ്പോകുന്നത് അടുക്കളയിൽ സാധാരണയായി സംഭവിക്കാറുള്ള ഒന്നാണ്.

എരിവ്

എരിവ് കൂടിയ കറിയിലേക്ക് അല്പം തൈര്, വെണ്ണ, ഫ്രഷ് ക്രീം അല്ലെങ്കിൽ പാൽ എന്നിവ ചേർത്ത് കൊടുത്താൽ എരിവിന്റെ കാഠിന്യം പെട്ടെന്ന് കുറയും.

തൈര്

ഗ്രേവിയുള്ള കറികളാണെങ്കിൽ അല്പം കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിക്കുന്നത് എരിവ് കുറയ്ക്കാനും കറിക്ക് നല്ല രുചിയും മണവും നൽകാനും സഹായിക്കും.

തേങ്ങാപ്പാൽ

അതുപോലെ കശുവണ്ടി പേസ്റ്റോ നിലക്കടല പേസ്റ്റോ ചേർക്കുന്നതും എരിവിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ്.

കശുവണ്ടി പേസ്റ്റ്

കറിയിലെ എരിവ് പെട്ടെന്ന് കുറയ്ക്കാൻ അല്പം പഞ്ചസാരയോ ശർക്കരയോ തേനോ ചേർക്കാവുന്നതാണ്.

പഞ്ചസാര

അല്പം നാരങ്ങാനീര്, തക്കാളി പേസ്റ്റ് അല്ലെങ്കിൽ വിനാഗിരി ചേർക്കുന്നത് കറിയിലെ എരിവിനെ മറികടക്കാൻ സഹായിക്കും.

നാരങ്ങാനീര്

കറിയിൽ വേവിച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇടുന്നത് അധികമുള്ള എരിവും ഉപ്പും വലിച്ചെടുക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങ്

പച്ചക്കറി കറികളാണെങ്കിൽ കൂടുതൽ പച്ചക്കറികളോ തേങ്ങയോ ചേർത്ത് കറിയുടെ അളവ് കൂട്ടുന്നതും എരിവ് കുറയ്ക്കും.

താരൻ