November 09 2025
Nithya V
Photos Credit Getty Images
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ ബിപി കുറയുന്നതും അപകടകരമാണ്. അവയുടെ ലക്ഷണങ്ങൾ ഒരിക്കലും നിസാരമായി കാണരുത്.
തലകറക്കം, വീഴാൻ പോകുന്ന പോലെ തോന്നൽ, പെട്ടെന്ന് ഓര്‍മ്മ നഷ്ടപ്പെടുന്ന പോലെ തോന്നുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
അതുപോലെ ബിപി കുറയുമ്പോൾ നിങ്ങളുടെ കാഴ്ച മങ്ങുകയും ദാഹം തോന്നുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
ഛര്‍ദ്ദി, ശരീരം തണുക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെയും ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ ആണ്.
ശരീരത്തിൽ ജലാംശം കുറയുന്നതാണ് രക്തസമ്മർദ്ദം കുറയാനുള്ള പ്രധാന കാരണം. അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
കൂടാതെ, രക്തം നഷ്ടമാകുമ്പോള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എന്നിങ്ങനെ പല കാരണങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കുറയാം.
രക്തസമ്മർദ്ദം കുറയുന്നത് സ്ട്രോക്ക്, വീഴ്ച, കരളിന് കേടുപാട്, വൃക്കയ്ക്ക് കേടുപാട്, ഡിമെൻഷ്യ പോലുള്ളവയ്ക്ക് കാരണമാകും.
അതിനാൽ ബിപി ഇടയ്ക്ക് ചെക്ക് ചെയ്യുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടതുണ്ട്.