06 November 2025
Abdul Basith
Image Credits: Unsplash/Getty Images
പെട്ടെന്നുണ്ടാകുന്ന തലവേദന പലരുടെയും പ്രധാനപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് തലവേദന ഉണ്ടാകാറുണ്ട്.
എന്നാൽ ചില ലളിതമായ പരിഹാരങ്ങൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ ഇത്തരം തലവേദനയൊക്കെ മാറ്റാൻ സാധിക്കും.
തലവേദന അനുഭവപ്പെടുമ്പോൾ ഞരമ്പുകൾക്ക് വിശ്രമമേകുവാൻ കുറച്ച് മിനിറ്റ് നിങ്ങളുടെ നെറ്റിയിലും നെറ്റിയുടെ വശങ്ങളിലുമായി മസാജ് ചെയ്യുക.
മൈഗ്രേൻ വേദന കുറയ്ക്കുന്നതിന് നെറ്റിയിൽ ഒരു തണുത്ത തുണിയും സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ചൂട് തുണിയും വയ്ക്കാറുണ്ട്.
കർപ്പൂര തുളസി അല്ലെങ്കിൽ ലാവെൻഡർ പോലുള്ള എണ്ണകൾ ഉപയോഗിച്ച് അരോമാതെറാപ്പി അഥവാ സുഗന്ധ ചികിത്സ ചെയ്യാവുന്നതുമാണ്.
അതുപോലെ തലവേദന വരുമ്പോൾ ചായ അല്ലെങ്കിൽ കാപ്പി പോലുള്ള കഫീൻ അടങ്ങിയിരിക്കുന്ന ഒരു പാനീയം കുടിക്കുന്നതും നല്ലതാണ്.
ഇവ നിങ്ങളുടെ മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുകയും തലവേദന ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഉറക്കവും പ്രധാനമാണ്. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് നിങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് നിർണായകമാണ്.