5 November 2025
Jayadevan A M
Image Courtesy: Getty, pexels
അത്താഴം നേരത്തെ കഴിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല
ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കണം. ദഹനപ്രക്രിയ പൂർത്തിയാകാനും ശരീരത്തിന് വിശ്രമം ലഭിക്കാനും ഈ ഇടവേള സഹായകരമാണ്.
വൈകുന്നേരം 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് വളരെ നല്ലതാണെന്ന് പൊതുവെ പറയുന്നു. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും
8 മണിക്ക് മുമ്പെങ്കിലും കഴിക്കാൻ ശ്രമിക്കുക. 8 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ദഹനപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
നേരത്തെ അത്താഴം കഴിക്കുന്നത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കും. ഇത് ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും.
നേരത്തെ ഭക്ഷണം കഴിക്കുന്നത് കലോറി എരിച്ചുകളയാന്‍ സഹായിക്കും. ഒപ്പം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
ശാന്തമായ ഉറക്കം ലഭിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും, കൂടിയ ഉപാപചയ പ്രവർത്തനത്തിനുമടക്കം സഹായിക്കും
ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഒരു കാരണവശാലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാവില്ല ഈ വെബ് സ്റ്റോറി.