November 05 2025

SHIJI MK

Image Courtesy: Unsplash

പ്രമേഹരോഗികള്‍ക്ക് വാഴപ്പഴം ഈ സമയത്ത് കഴിക്കാം

വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ ധാരാളമായി വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

വാഴപ്പഴം

എന്നാല്‍ ഇത്രയേറെ പോഷകങ്ങള്‍ അടങ്ങിയ വാഴപ്പഴം പ്രമേഹരോഗികള്‍ സാധാരണയായി കഴിക്കാറില്ല. എന്നാല്‍ അവര്‍ക്കും വാഴപ്പഴം കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

പ്രമേഹം

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് വാഴപ്പഴം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പതുക്കെ മാത്രമേ വര്‍ധിക്കൂ.

മധുരം

എന്നാല്‍ വാഴപ്പഴം കഴിക്കുന്നതിന് പ്രമേഹരോഗികള്‍ കൃത്യമായ സമയം പാലിക്കേണ്ടതുണ്ട്. ഭക്ഷണത്തിനിടയില്‍ ലഘുഭക്ഷണമായി നിങ്ങള്‍ക്ക് വാഴപ്പഴം കഴിക്കാവുന്നതാണ്.

സമയം

എന്നാല്‍ ഉച്ചഭക്ഷണം, അത്താഴം എന്നിവയോടൊപ്പം ഒരിക്കലും വാഴപ്പഴം കഴിക്കാന്‍ പാടുള്ളതല്ല. ഭക്ഷണത്തിനിടയില്‍ വാഴപ്പഴം കഴിക്കുന്നതാണ് സുരക്ഷിതം.

ഭക്ഷണം

രാവിലെ അല്ലെങ്കില്‍ ഉച്ചയ്ക്ക് ശേഷം വാഴപ്പഴം കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായ ഊര്‍ജം ലഭിക്കുന്നു.

ഊര്‍ജം

കാര്‍ബോഹൈഡ്രേറ്റ്‌സ് കൂടുതലായി അടങ്ങിയ ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുകയാണെങ്കില്‍ വളരെ വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും.

പഞ്ചസാര

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍, അത് കുറയുന്നത് വരെ വാഴപ്പഴം കഴിക്കാതിരിക്കാം. ചെറുതോ അല്ലെങ്കില്‍ പകുതിയോ പഴം കഴിക്കുന്നതാണ് നല്ലത്.

വേണ്ട