November 22 2025

SHIJI MK

Image Courtesy: Unsplash

ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍...

നമ്മുടെ ശരീരത്തിന് നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം വേണം. വെള്ളം വേണ്ടവിധത്തില്‍ കുടിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളും വരാം.

വെള്ളം

തണുത്ത വെള്ളം കുടിക്കുന്നതിന് പകരം ഭൂരിഭാഗം ആളുകളും കുടിക്കുന്നത് ചൂടുവെള്ളമാണ്. ചൂടുവെള്ളത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ?

ചൂടുവെള്ളം

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പലരും വെള്ളം കുടിക്കാറില്ല. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

രാത്രിയില്‍

ഇങ്ങനെ ചെറുചൂടുവെള്ളം ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിലെ ആന്തരിക താപനില വര്‍ധിക്കുന്നതിന് സഹായിക്കും.

താപനില

ഇങ്ങനെ സംഭവിക്കുന്നത് വഴി രക്തയോട്ടം മെച്ചപ്പെടുകയും വിയര്‍പ്പുണ്ടാക്കുകയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

രക്തയോട്ടം

മാത്രമല്ല, മലബന്ധവും വയറുവേദനവും സ്ഥിരമായി അലട്ടുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

മലബന്ധം

ചെറുചൂടുവെള്ളം ശരീരത്തിലെത്തുന്നത് ദഹനം മെച്ചപ്പെടുത്താനും, മലബന്ധം, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.

ദഹനം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇങ്ങനെ വെള്ളം കുടിക്കാവുന്നതാണ്. ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തി ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ശരീരഭാരം