22 December 2025
Jayadevan A M
Image Courtesy: Getty
പ്രമേഹരോഗികൾ മധുരമുള്ള പഴങ്ങൾ ഒഴിവാക്കണമെന്നാണ് പൊതുവെ പറയുന്നത്. അത് ഏറെക്കുറെ ശരിയുമാണ്. പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
പ്രമേഹരോഗികള്‍ മാമ്പഴം പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. ശരിയായ അളവിലും രീതിയിലും കഴിക്കാം. അമിതമാകരുത്
മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ട്. നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്
മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് ഏകദേശം 51 മുതൽ 58 വരെ ആണ്. ഇത് 'ലോ ടു മീഡിയം' വിഭാഗത്തിലാണ് വരുന്നത്. അതുകൊണ്ട് മാമ്പഴം മിതമായി കഴിക്കാം
പച്ച മാങ്ങയിൽ പഞ്ചസാരയുടെ അളവ് കുറവും നാരുകൾ കൂടുതലുമാണ്. പ്രമേഹരോഗികൾക്ക് പച്ച മാങ്ങയാണ് കൂടുതല്‍ സുരക്ഷിതം
ഒരു മുഴുവൻ മാമ്പഴം ഒറ്റയടിക്ക് കഴിക്കുന്നതിനെക്കാള്‍, ഒന്നോ രണ്ടോ ചെറിയ കഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്
മാമ്പഴം ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത് പഴമായി കഴിക്കുന്നതാണ്. മാമ്പഴം കഴിച്ച ദിവസം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും ഉചിതം
പൊതുവായ അറിവിനും അവബോധത്തിനും വേണ്ടിയുള്ളതാണ് ഈ വെബ്‌സ്റ്റോറിയിലെ വിവരങ്ങള്‍. ഇത് പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല.