27 July 2026

ASHLI C

പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്

Image Courtesy: Getty Images 

ഗർഭകാലത്ത് പപ്പായ കഴിക്കാൻ പറ്റുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്ന കാര്യമാണ്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

പപ്പായ

പഴുത്ത പപ്പായ ഗർഭകാലത്ത് കഴിക്കുന്നതിൽ വലിയ പ്രശ്നങ്ങൾ ഇല്ല സുരക്ഷിതമാണ് എന്നാണ് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പഴുത്ത പപ്പായ 

പഴുത്ത പപ്പായയിൽ ധാരാളം വൈറ്റമിൻ സിയും മറ്റും ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഗർഭാവസ്ഥയിൽ കഴിക്കാവുന്നതാണെന്ന് പറയപ്പെടുന്നു.

വൈറ്റമിൻ

പച്ച പപ്പായ ഒരിക്കലും ഗർഭാവസ്ഥയിൽ കഴിക്കരുത്. കാരണം അതിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് ഗർഭാശയ സങ്കോചത്തിന് കാരണമാകും.

പച്ച പപ്പായ

പച്ച പപ്പായ അടങ്ങിയിരിക്കുന്ന പാപ്പേയ്ൻ എന്ന  എൻസൈം ശരീരത്തിലെ പ്രസവവേദന ഉണ്ടാക്കുന്ന ഹോർമോണുകളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള കാരണം ഉണ്ടായേക്കാം.

പാപ്പേയ്ൻ 

 പച്ച പപ്പായയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ഭ്രൂണാവരണത്തിന് ബലക്ഷയം ഉണ്ടാക്കിയേക്കാം. അതിനാൽ കഴിക്കുന്നത് നല്ലതല്ല.

ബലക്ഷയം

പഴുത്ത പപ്പായ ഗർഭാവസ്ഥയിൽ കഴിക്കുന്നത് മലബന്ധം നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.

ദഹനം

 ഗർഭകാലത്ത് നിങ്ങൾക്ക് പച്ച പപ്പായ കഴിക്കുവാൻ ആകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറിന്റെ നിർദ്ദേശത്തോടെ മാത്രം ഇത് ചെയ്യേണ്ടതാണ്.

ശ്രദ്ധിക്കുക