21 December 2025

Jayadevan A M

ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി

Image Courtesy: Getty

ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങള്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ ചക്കക്കുരുവിന്റെ തൊലി കളയാന്‍ ചിലര്‍ ബുദ്ധിമുട്ടാറുണ്ട്‌

ചക്കക്കുരു

എന്നാല്‍ ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഒരു എളുപ്പവഴിയുണ്ട്. അത് എങ്ങനെയെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം

എളുപ്പവഴി

ആദ്യം ചക്കക്കുരു കഴുകുക. കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു പ്രഷകര്‍ കുക്കറില്‍ ഇടുക. അതിലേക്ക് വെള്ളമൊഴിക്കുക

പ്രഷർ കുക്കറിൽ

ആവശ്യത്തിന് ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം. എന്നിട്ട് ചക്കുക്കുരു വേവിച്ചെടുക്കുക. ഒരുപാട് വേവിക്കരുത്. ഒരു വിസില്‍ വരെ വേവിച്ചാലും മതി.

വേവിക്കുക

വേവിച്ച വെള്ളം ഊറ്റിക്കളയാം. ചക്കക്കുരു തണുക്കാന്‍ വയ്ക്കാം. ചൂട് കുറഞ്ഞതിനു ശേഷം ചക്കക്കുരു ഒരു പ്ലേറ്റിലേക്ക് മാറ്റുക

ഇനി ചെയ്യേണ്ടത്‌

ഈ ചക്കക്കുരു കൈ കൊണ്ട് ചെറുതായി തിരുമിയാല്‍ തൊലി അനായാസം പോകും. ആര്‍ക്കും പരീക്ഷിക്കാവുന്നതാണ് ഈ എളുപ്പവഴി

ഇനി ഈസി

ചക്കക്കുരു നന്നായി തണുത്തത്തിന് ശേഷം സിപ് ലോക്ക് കവറിലിട്ട് ഫ്രീസറില്‍ വച്ച് കുറച്ചു നാളുകള്‍ ഇത് കേടാകാതെ ഇരിക്കും

സൂക്ഷിക്കാം

ചക്കക്കുരുവിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ധാരാളം നാരുകള്‍ ചക്കക്കുരുവിലുണ്ട്. ഇത് ദഹനത്തിന് ഉത്തമമാണ്‌

ആരോഗ്യഗുണങ്ങള്‍