Friday, 20 March 2026
ASHLI C
PHOTO: GETTY IMAGES
സുലഭമായി ലഭിക്കുന്നതും എല്ലാവരും കഴിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ ഒരു പഴവർഗ്ഗമാണ് വാഴപ്പഴം.
ഹൃദ്രോഗികളെ സംബന്ധിച്ച് തങ്ങളുടെ ഡയറ്റിൽ ധാരാളം പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒരു ഫലമാണ് പഴം.
പഴത്തിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ മറ്റു മിനറൽസുകളും അടങ്ങിയിട്ടുണ്ട്.
വാഴപ്പഴത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു അതിനാൽ ഇത് ഹൃദയസംബന്ധമായ രോഗമുള്ളവർക്ക് കഴിക്കാം.
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതായി കണക്കാക്കുന്നു.
ഹൃദയപേശികളുടെ പ്രവർത്തനത്തിനും കൃത്യമായ രീതിയിൽ ഹൃദയമിടിപ്പ് നിലനിർത്തുന്നതിനും പൊട്ടാസ്യം ആവശ്യമായതിനാൽ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
പഴത്തിലുള്ള മറ്റു ആന്റിഓക്സിഡന്റുകളും ഹൃദയ സംബന്ധമായ രോഗങ്ങൾ തടയുന്നതിന് വളരെ നല്ലതാണ്. ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും മരുന്ന് കഴിക്കുന്നവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പഴം കഴിക്കുക.
കാരണം ഈ മരുന്നുകൾ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനൊപ്പം പഴം കൂടി കഴിക്കുമ്പോൾ ഇതിന്റെ അളവ് ആവശ്യത്തിന് കൂടുതൽ വർദ്ധിക്കുവാൻ ഇടയാക്കും.