12 June 2026

Nithya V

ഷൂസിൽ വെള്ളം കയറി ദുർഗന്ധമാണോ? പരിഹാരം ഇതാ 

Photo Credit: Getty Images

മഴക്കാലത്ത് ഷൂസിൽ വെള്ളം കയറി ദുർഗന്ധം ഉണ്ടാകുന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഇവ മാറ്റാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ അറിഞ്ഞാലോ...

ദുർഗന്ധം

നനഞ്ഞ ഷൂസിനുള്ളിലെ ഇൻസോൾ ഉണ്ടെങ്കിൽ അത് പുറത്തെടുക്കുക. ശേഷം, പഴയ ന്യൂസ്‌പേപ്പറുകൾ നന്നായി ചുരുട്ടി ഷൂസിനുള്ളിലേക്ക് തിരുകി വെക്കുക.

ന്യൂസ്പേപ്പർ

പത്രക്കടലാസ് ഷൂസിനുള്ളിലെ വെള്ളവും ഈർപ്പവും പൂർണ്ണമായി വലിച്ചെടുക്കും. ഇതോടെ, ഷൂസ് വേഗത്തിൽ ഉണങ്ങുകയും ദുർഗന്ധം മാറുകയും ചെയ്യും.

വെള്ളം വലിച്ചെടുക്കും

അടുക്കളയിൽ ഉപയോഗിക്കുന്ന ബേക്കിംഗ് സോഡ ദുർഗന്ധം വമിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ മികച്ചതാണ്.

ബേക്കിംഗ് സോഡ

ഷൂസ് അത്യാവശ്യം ഉണങ്ങിയ ശേഷം രാത്രി ഒന്നുരണ്ട് സ്പൂൺ ബേക്കിംഗ് സോഡ ഷൂസിനുള്ളിലേക്ക് നേരിട്ട് വിതറുക.

വിതറുക

രാവിലെ ഷൂസ് നന്നായി കുടഞ്ഞ് സോഡാപ്പൊടി കളഞ്ഞ ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് ദുർഗന്ധവും മാറ്റുന്നു.

ഉപയോഗിക്കാം

അതുപോലെ, അല്പം ഉപ്പ് കോട്ടൺ തുണിയിലോ പഴയ സോക്സിലോ കെട്ടി ഷൂസിനുള്ളിൽ ഇറക്കി വെക്കുന്നതും ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.

ഉപ്പ്

നനഞ്ഞ ഷൂസുകൾ ഒരിക്കലും അടഞ്ഞ പ്ലാസ്റ്റിക് കവറുകളിലോ ഇരുണ്ട ഷൂ റാക്കിലോ വെക്കരുത്. ഇത് ഫംഗസ് വളരാൻ കാരണമാകും.

ഫംഗസ്