12 JUNE 2026
ASHLI C
Image Courtesy: Getty Images
ഇസ്തിരിപ്പെട്ടിയുടെ മുകളിൽ കറ പിടിക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് കളയാൻ ഉള്ള വഴിയാണ് ഇവിടെ പറയുന്നത്.
സാധാരണ പല്ല് തേക്കുന്ന പേസ്റ്റ് കറപിടിച്ച ഭാഗത്ത് തേച്ചു വയ്ക്കുക അല്പസമയം കഴിഞ്ഞ് ഒരു തുണികൊണ്ട് അത് ഒപ്പിയെടുക്കാം. ഇസ്തിരിപ്പെട്ടിക്ക് ചൂട് ഇല്ലാത്ത സമയത്ത് വേണം ഇത് ചെയ്യാൻ.
ഒരു പേപ്പറിൽ കല്ലുപ്പോ പൊടിയപ്പോ വിതറുക. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കിയ ശേഷം അതിനു മുകളിലൂടെ തേച്ചു കൊടുത്താൽ ഉപ്പ് ആ കറുത്ത കറ ഒപ്പിയെടുക്കും.
രണ്ടു സ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം വിനാഗിരി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഇസ്തിരിപ്പെട്ടിയിൽ തേച്ചു കൊടുക്കുക. ശേഷം തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
ചെറു ചൂടുവെള്ളത്തിൽ അല്പം ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് കലർത്തുക. ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് ഇതിൽ മുക്കി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് നന്നായി തുടച്ചു കൊടുക്കുക.
നാരങ്ങ നീരിൽ അല്പം ഉപ്പുചേർത്ത് മിശ്രിതം ആക്കുക. ഇതൊരു തുണിയിൽ മുക്കി ഇസ്തിരിപ്പെട്ടിയുടെ അടിഭാഗത്ത് നന്നായി തുടച്ചു കൊടുക്കുക.
ഇസ്തിരിപ്പെട്ടി ചെറുതായി ചൂടാക്കിയ ശേഷം മെഴുക് എടുത്ത് ഉരസി കൊടുക്കുക. ഉരുകുന്നതിനനുസരിച്ച് കറയും പോരും.
ഒരു കോട്ടൺ തുണി ഹൈഡ്രജൻ പെറോക്സൈഡിൽ മുക്കുക. ഈ തുണിക്ക് മുന്നിലൂടെ ചൂടായ ഇസ്തിരിപ്പെട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുക. കറ പോകും.