23 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
അടുക്കളയിൽ പച്ചമുളക് കേടാകുന്നത് ഒരു സ്ഥിരം പ്രശ്നമാണോ? ദീർഘകാലം കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കുന്ന ലളിതമായ പൊടിക്കൈകൾ നോക്കാം.
പച്ചമുളക് വാങ്ങി കഴിഞ്ഞാൽ ഉടൻ തന്നെ അതിന്റെ ഞെട്ട് നീക്കം ചെയ്യുക. ഞെട്ടിലൂടെയാണ് പച്ചമുളക് വേഗത്തിൽ അഴുകാൻ തുടങ്ങുന്നത്.
പച്ചമുളക് നന്നായി കഴുകിയ ശേഷം ഒരു കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് ഒട്ടും ഈർപ്പമില്ലാത്ത രീതിയിൽ തുടച്ച് ഉണക്കണം.
കേടായതോ പഴുത്തതോ ആയ മുളകുകൾ ഉണ്ടെങ്കിൽ അവ ബാക്കിയുള്ളവയിൽ നിന്ന് മാറ്റി വെക്കുക. ഒന്ന് കേടായാൽ മറ്റുള്ളവയും വേഗത്തിൽ നശിക്കും.
ഈർപ്പം തട്ടാത്ത രീതിയിലുള്ള സിപ്പ് ലോക്ക് ബാഗുകളിലോ വായു കടക്കാത്ത പാത്രങ്ങളിലോ പച്ചമുളക് സൂക്ഷിക്കുക.
പാത്രത്തിലോ സിപ്പ് ലോക്ക് ബാഗിലോ മുളക് വെക്കുന്നതിന് മുൻപ് അടിയിൽ ഒരു ടിഷ്യൂ പേപ്പർ വിരിക്കുന്നത് ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.
പച്ചമുളക് എപ്പോഴും തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിൽ വെക്കുന്നത് കൂടുതൽ ദിവസം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.
പച്ചമുളക് ഒരിക്കലും നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലത്തോ അടുപ്പിന് അടുത്തോ വെക്കരുത്. ഇത് മുളക് വേഗത്തിൽ വാടിപ്പോകാൻ കാരണമാകും.