8 November 2026

Nithya V

വെളിച്ചെണ്ണ എടുത്തോ, കണ്ണിനടിയിലെ കറുപ്പ് മാറ്റാം 

Image Credit:: Getty Images

കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് സ്വാഭാവികമായി മാറ്റിയെടുക്കാം.

പരിഹാരം

ഉറങ്ങുന്നതിന് മുൻപ് ഏതാനും തുള്ളി വെളിച്ചെണ്ണ കണ്ണിന് താഴെ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും.

വെളിച്ചെണ്ണ

 തക്കാളി നീരും നാരങ്ങാനീരും കലർത്തി പുരട്ടുന്നത് കറുത്ത പാടുകൾ മങ്ങാൻ സഹായിക്കും.

തക്കാളിനീര്

കറ്റാർ വാഴ ജെൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് വരണ്ട ചർമ്മത്തെ മാറ്റാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും.

കറ്റാർവാഴ

തണുത്ത പാലിൽ പഞ്ഞി മുക്കി കണ്ണിനു താഴെ വെക്കുന്നത് പാൽ അടങ്ങിയിരിക്കുന്ന ലാറ്റിക് ആസിഡ് വഴി ചർമ്മത്തിന് തിളക്കം നൽകും.

പാൽ

വെള്ളരിക്ക കഷ്ണങ്ങളാക്കി തണുപ്പിച്ച ശേഷം കണ്ണിന് മുകളിൽ വെക്കുക. ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകൾ അകറ്റും.

വെള്ളരി

ഉരുളക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ഞിയിൽ മുക്കി കണ്ണിനു താഴെ വെക്കുന്നത് കണ്ണിനടിയിലെ കറുപ്പ് കുറയ്ക്കും.

ഉരുളക്കിഴങ്ങ്

ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് കണ്ണിനു താഴെയുള്ള കറുപ്പും പഫിനെസ്സും തടയാൻ അത്യാവശ്യമാണ്.

ഉറക്കം