10  February 2026

SHIJI MK

കാബേജിലെ പുഴുക്കളെ തുരത്താനുള്ള  എളുപ്പ വഴികള്‍

Image Credit: Getty Images

കാബേജ് ഉപയോഗിക്കാത്ത വീടുകളുണ്ടാകില്ല. വേവിച്ച് കഴിക്കുന്നതിന് പുറമെ ഇപ്പോള്‍ പലയിടത്തും സാലഡുകളായും വലിയ അളവില്‍ കാബേജ് ഉപയോഗിക്കുന്നു.

കാബേജ്

എന്നാല്‍ കാബേജില്‍ കണ്ണുകൊണ്ട് ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത ധാരാളം പുഴുക്കള്‍ അടങ്ങിയിട്ടുണ്ടാകും. മാത്രമല്ല, ഇവയില്‍ കീടനാശിനിയും പ്രയോഗിക്കുന്നുണ്ട്.

പുഴുക്കള്‍

കാബേജില്‍ നിന്ന് എങ്ങനെ പുഴുക്കളെ തുരത്താമെന്ന് നിങ്ങള്‍ക്ക് അറിയാമോ? പുഴുക്കളെ കളയാനും കീടനാശിനികളില്‍ നിന്ന് മുക്തി നേടാനുമുള്ള ഫലപ്രദമായ വഴികളിതാ.

തുരത്താം

കാബേജ് പാകം ചെയ്യാനെടുക്കുമ്പോള്‍ ആദ്യം തന്നെ അതിലെ മുകളിലുള്ള രണ്ടോ മൂന്നോ ഇലകള്‍ നീക്കം ചെയ്യണം. ഇവിടെയാണ് ഏറ്റവും കൂടുതല്‍ പ്രാണികളും, രാസവസ്തുക്കളും ഉണ്ടാകുന്നത്.

ഇലകള്‍

ശേഷം കാബേജ് പകുതിയായോ അല്ലെങ്കില്‍ നാലായോ മുറിക്കാം. ഓരോ പാളികളാക്കി പുഴുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാം. പാളികളാക്കുന്നത് പുഴുക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കും.

മുറിക്കാം

പരിശോധനയ്ക്ക് ശേഷം കാബേജ് ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ 15 മിനിറ്റ് വരെ മുക്കിവെക്കുക. പുഴുക്കളെ കൊല്ലാനും പ്രാണികളെ പുറത്തെടുക്കാനും ഉപ്പുവെള്ളം സഹായിക്കും.

ചൂടുവെള്ളം

അത് കഴിഞ്ഞ് 2 ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ 7 മിനിറ്റോളം മുക്കിവെക്കാം. ബാക്ടീരിയകളെ കൊല്ലാനും ഇലകളില്‍ നിന്നും പുഴുക്കളെ തുരത്താനും ഇതും സഹായിക്കും.

വിനാഗിരി