29 September 2026
SHIJI MK
Image Credit: Getty Images
ഒരു തവണ ഉപയോഗിച്ച എണ്ണ എന്ത് ചെയ്യുമെന്ന സംശയം നമുക്ക് പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഈ എണ്ണ വീണ്ടും ഉപയോഗിക്കാന്‍ വഴിയുണ്ട്, അറിയാം.
എണ്ണ അരിച്ചെടുക്കാനായി കോഫി ഫില്‍റ്റര്‍ ഉപയോഗിക്കാം. ഫണലില്‍ വെച്ചിരിക്കുന്ന കോഫി ഫില്‍റ്ററിലേക്ക് എണ്ണ ഒഴിച്ച് അരിച്ചെടുക്കാം.
ഉപയോഗിച്ചതിന് ശേഷമുള്ള എണ്ണ തണുത്തതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം, ഇതുവഴി എണ്ണ വീണ്ടും ഉപയോഗിക്കാം.
ഇങ്ങനെ അരിച്ചെടുക്കുന്ന വെളിച്ചെണ്ണ വെളിച്ചമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് വേണം സൂക്ഷിക്കാന്‍. ഈ പാത്രത്തിലേക്ക് വായുകടക്കരുത്.
എണ്ണയിലുള്ള അഴുക്കിനെയും ദുര്‍ഗന്ധത്തെയും അകറ്റാന്‍ അതിലേക്ക് ഉരുളക്കിഴങ്ങ് മുറിച്ച് ഇട്ടുകൊടുക്കാവുന്നതാണ്. എന്നാല്‍ അമിതമാകരുത്.
കോണ്‍സ്റ്റാര്‍ച്ച് ഒരു ടേബിള്‍ സ്പൂണെടുത്ത് എണ്ണയില്‍ ചേര്‍ക്കാം. ശേഷം നന്നായി ഇളക്കി അരിച്ചെടുക്കാവുന്നതാണ്. ഇതും അഴുക്കിനെ തടയും.
എണ്ണ വൃത്തിയാക്കാന്‍ എടുക്കുന്നതിന് മുമ്പ് തണുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചൂടോടെ ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും.
ഉപയോഗിച്ച എണ്ണകള്‍ ഒരിക്കലും പരസ്പരം കലര്‍ത്തരുത്. ഇവയ്ക്ക് ഓരോന്നിനും ഓരോ രുചിയാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.