17 April 2026

Jayadevan A M

ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌

Image Courtesy: Getty Images

ചക്ക പല മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. പഴുത്ത ചക്കയാകും പലര്‍ക്കും പ്രിയങ്കരം. എന്നാല്‍ ചക്ക പെട്ടെന്ന് പഴുപ്പിക്കാന്‍ എന്തു ചെയ്യും?

ചക്ക 

ചക്ക പെട്ടെന്ന് പഴുപ്പിക്കാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്. ചക്ക പെട്ടെന്ന് പഴുപ്പിക്കാനുള്ള ചില ടിപ്‌സ്‌ ഇവിടെ പരിശോധിക്കാം

പഴുപ്പിക്കാന്‍ 

വെള്ളുത്തുള്ളി ഉപയോഗിച്ച് ചക്ക പഴുപ്പിക്കാം. അതിന് ആദ്യം ചക്കയുടെ ഞെട്ട് ഭാഗം കുറച്ച് ചെത്തിമാറ്റണം. തുടര്‍ന്ന് നാലോ അഞ്ചോ വെളുത്തുള്ളിയെടുത്ത് ചെറുതായി ചതയ്ക്കണം

വെള്ളുത്തുള്ളി പ്രയോഗം

ഈ ചതച്ച വെളുത്തുള്ളി ചക്കയുടെ വെട്ടുണ്ടായ ഞെട്ടിന്റെ ഭാഗത്ത് ഇറക്കി വയ്ക്കുക. ഇത് ചക്ക പെട്ടെന്ന് പഴുക്കാന്‍ സഹായിക്കും

തണ്ടില്‍ വെയ്ക്കുക

 ചക്കയുടെ വെട്ടുണ്ടായ ഞെട്ടിന്റെ ഭാഗത്ത് ചെറിയ കമ്പ് അടിച്ചുകയറ്റുക. വെളുത്തുള്ളി വച്ചതിന് ശേഷം കമ്പ് അടിച്ചുകയറ്റിയാല്‍ മതി. ഇത് ചക്ക പെട്ടെന്ന് പഴുക്കാന്‍ സഹായിക്കും

ചെറിയ കമ്പ്

ഇതല്ലാതെ വേറെയും മാര്‍ഗങ്ങളുണ്ട്. നന്നായി പഴുത്ത നേന്ത്രപ്പഴമോ, ആപ്പിളോ പോലുള്ള പഴങ്ങള്‍ ഒപ്പം വയ്ക്കുക. പഴങ്ങള്‍ പുറപ്പെടുവിക്കുന്ന എഥിലീന്‍ ചക്ക പഴുക്കാന്‍ സഹായിക്കും

പഴങ്ങള്‍

ഇത്തരം ടിപ്‌സുകള്‍ ചക്ക പെട്ടെന്ന് പഴുക്കാന്‍ സഹായിക്കും. ഒരു ദിവസം കൊണ്ട് വരെ ചക്ക പഴുക്കാമെന്നതാണ് പ്രയോജനം

ഒരു ദിവസം

രാസവസ്തുക്കള്‍ ഉപയോഗിച്ചും ചക്ക എളുപ്പത്തില്‍ പഴുപ്പിക്കാം. എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. പ്രകൃതിദത്തമായ മാര്‍ഗങ്ങളാണ് ഉചിതം

രാസവസ്തുക്കള്‍