19 April 2026
ASHLI C
Image Courtesy: Getty Images
വേനൽക്കാലത്ത് ഏത് തരത്തിലുള്ള വെള്ളം കുടിക്കണം എന്നുള്ളത് നമ്മുടെ ശരീരത്തിന്റെ ആവശ്യകത അനുസരിച്ചാണ്.
നല്ല ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. ഇത് നമ്മുടെ ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കാൻ സഹായിക്കും.
വ്യായാമം ചെയ്തതിനുശേഷം അല്ലെങ്കിൽ നടന്നു വന്നതിനുശേഷം ചൂടുവെള്ളം കുടിക്കുന്നത് നമ്മുടെ ശരീരം അമിതമായി ചൂടാകുന്നത് തടയാൻ സഹായിക്കും.
എന്നാൽ തണുത്ത ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനപ്രക്രിയയെ മോശമായ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
വിദഗ്ധരുടെ അഭിപ്രായം പകരാനും എപ്പോഴും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതാണ് കൂടുതൽ ഉത്തമം.
ഇത് നമ്മുടെ ദഹനത്തെ കൂടുതൽ മെച്ചപ്പെട്ടതാവുകയും ശരീരത്തിലെ വിഷ വസ്തുക്കൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
നല്ല ചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുവാനും തന്മമൂലം വിയർപ്പ് കൂടുകയും ചെയ്തേക്കാം.
വേനൽകാലത്ത് കുടിക്കാൻ മികച്ചത് സാധാരണ താപനിലയിൽ ഉള്ള വെള്ളമോ അല്ലെങ്കിൽ മൻകൂജയിൽ വെച്ച് തണുപ്പിച്ച വെള്ളമോ ആണ്.