18 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
വേനൽക്കാലത്ത് പലർക്കും മൈഗ്രെയ്ൻ വർധിക്കാറുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ചില മാർഗങ്ങൾ ഉണ്ട്. അതിനെല്ലാം മുമ്പ് ഇതിന്റെ കാരണം എന്ത് എന്ന് അറിയേണ്ടേ?
അന്തരീക്ഷ താപനില ഉയരുമ്പോൾ ചൂട് കുറയ്ക്കുന്നതിനായി തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കുന്നു. മൈഗ്രെയ്ൻ സാധ്യതയുള്ളവരിൽ ഇത് വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ശരീരത്തിലെ ജലാംശം നേരിയ തോതിൽ കുറഞ്ഞാൽ പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാൻ സാധ്യതയുണ്ട്. ഇത് തലയോട്ടിയിൽ നിന്നുള്ള അകലം വർധിപ്പിച്ച് വേദന ഉണ്ടാക്കുന്നു.
രാവിലെ 11 മുതൽ വൈകിട്ട് 4 വരെയുള്ള കഠിനമായ വെയിൽ വിഷ്വൽ കോർട്ടെക്സിനെ അമിതമായി ഉത്തേജിപ്പിക്കുന്നത് മൈഗ്രെയ്ൻ ട്രിഗർ ചെയ്യാൻ കാരണമാകുന്നു.
ശരീരം അതിന്റെ ഉൾതാപനില ക്രമീകരിക്കാൻ നടത്തുന്ന തെർമോറെഗുലേഷൻ എന്ന പ്രക്രിയയിലെ വ്യതിയാനങ്ങളാണ് വേനൽക്കാല മൈഗ്രെയ്നുകൾക്ക് പിന്നിലെ പ്രധാന ജൈവപരമായ ഘടകം.
മൈഗ്രെയ്ൻ 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിന്നേക്കാം. ഓക്കാനം, പ്രകാശത്തോടുള്ള അസഹിഷ്ണുത, കടുത്ത ക്ഷീണം, കഴുത്തിന് കാഠിന്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
മൈഗ്രെയ്ൻ അനുഭവപ്പെട്ടാൽ രോഗിയെ തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ മുറിയിൽ വിശ്രമിക്കാൻ അനുവദിക്കണം. ഒപ്പം പാനീയങ്ങൾ നൽകി റീഹൈഡ്രേഷൻ നടത്തുക.
ദിവസവും 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് ശീലമാക്കണം. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും നല്ലത്.