01 November 2026

Jayadevan A M

കറിക്കത്തിക്ക് മൂര്‍ച്ചയില്ലേ? എളുപ്പത്തില്‍ പരിഹരിക്കാം

Image Courtesy: Getty Images

അടുക്കളയിലെ പ്രധാനപ്പെട്ട ഉപകരണമാണ് കത്തി. പച്ചക്കറികളും, മാംസവും മീനുമെല്ലാം വേഗത്തില്‍ അരിയാന്‍ മൂര്‍ച്ചയുള്ള കത്തികള്‍ വേണം

കറിക്കത്തി

എന്നാല്‍ ഉപയോഗിക്കുന്ന കത്തിക്ക് മൂര്‍ച്ചയില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാകും. കത്തിക്ക് മൂര്‍ച്ച കൂട്ടാനുള്ള ടിപ്‌സ് പരിശോധിക്കാം

മൂര്‍ച്ച

സെറാമിക് കപ്പോ പ്ലേറ്റോ തലതിരിച്ച് മേശപ്പുറത്ത് വെക്കണം. കപ്പിന്റെ അടിഭാഗത്തുള്ള മിനുക്കമില്ലാത്ത ഭാഗത്തേക്ക് ഉരസുക

സെറാമിക് കപ്പ്‌

ഷാര്‍പ്പനിങ് സ്റ്റോണ്‍ ഉപയോഗിച്ച് കത്തിയുടെ മൂര്‍ച്ച കൂട്ടുന്നതാണ് പതിവ്. കല്ലിന് മുകളിലൂടെ കത്തി മുന്നിലേക്കും പിന്നിലേക്കും ഉരസുക

ഷാര്‍പ്പനിങ് സ്റ്റോണ്‍

ഒരു കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ മറ്റൊരു കത്തി ഉപയോഗിക്കാം. മൂര്‍ച്ച കൂട്ടേണ്ട കത്തിയുടെ വായ്ത്തല വെച്ച് ഉരസിയാല്‍ മതി

മറ്റൊരു കത്തി

നെയില്‍ ഫയലര്‍ ഉപയോഗിച്ചും കത്തിയുടെ മൂര്‍ച്ച കൂട്ടാവുന്നതാണ്. നിരപ്പായ സ്ഥലത്ത് നെയില്‍ ഫയലര്‍ വെച്ചശേഷം കത്തി മാറിമാറി ഉരസിയാല്‍ മതി

നെയില്‍ ഫയലര്‍

വില കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഉപകരണങ്ങളാണിവ. കത്തികൾക്ക്  മൂർച്ച നൽകാൻ ഇവ മികച്ച മാര്‍ഗമാണ്‌

മാനുവൽ പുൾ-ത്രൂ ഷാർപ്പനറുകൾ

കത്തി മൂര്‍ച്ച കൂട്ടുമ്പോള്‍ വളരെ ശ്രദ്ധ വേണം. മൂര്‍ച്ച കൂട്ടുമ്പോള്‍ കൈ മുറിയാതെ എപ്പോഴും ശ്രദ്ധിക്കുക

ശ്രദ്ധിക്കുക