25 November 2025

Jayadevan A M

വെറുതെ ഷേവ് ചെയ്താല്‍ പോരാ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Image Courtesy: Getty

പുരുഷന്മാരുടെ ദിനചര്യയില്‍ ഷേവിംഗ് പ്രധാനമാണ്. ഷേവ് ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഇല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ മുറിവുകളുണ്ടാക്കും.

ഷേവിംഗ്

ഷേവിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ഇത് ചര്‍മ്മം മുറിയാതിരിക്കാന്‍ നിങ്ങളെ സഹായിച്ചേക്കാം

ശ്രദ്ധിക്കേണ്ടത്‌

ഷേവിംഗ് തുടങ്ങുന്നതിന് മുമ്പ് ചെറുചൂടു വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാന്‍ ഇത് സഹായിക്കും

ചൂടുവെള്ളം

മികച്ച ഷേവിംഗ് ക്രീമോ അല്ലെങ്കില്‍ ജെല്ലോ ഉപയോഗിച്ച് നന്നായി പതപ്പിക്കുക. എന്നിട്ട് ഷേവ് ചെയ്യുക. ചര്‍മ്മവും ബ്ലേഡും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഷേവിംഗ് ക്രീം

ബ്ലേഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. പഴയതോ മൂര്‍ച്ചയില്ലാത്തതോ ആയ ബ്ലേഡുകള്‍ ഉപയോഗിക്കരുത്. വൃത്തിയുള്ള, മൂര്‍ച്ചയുള്ള ബ്ലേഡുകള്‍ ഉപയോഗിക്കുക

ബ്ലേഡ്

ഷേവ് ചെയ്യുമ്പോള്‍ ബ്ലേഡില്‍ അധിക സമ്മര്‍ദ്ദം കൊടുക്കരുത്. ചര്‍മ്മത്തില്‍ മൃദുവായി മാത്രം ബ്ലേഡ് വയ്ക്കുക.

സമ്മർദ്ദം

ഷേവ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ചര്‍മ്മം ശാന്തമാകാനും, രോമകൂപങ്ങള്‍ അടയാനും ഇത് പ്രയോജനപ്പെടും.

തണുത്ത വെള്ളം

സ്വയം ഷേവ് ചെയ്യാന്‍ ഒട്ടും അറിയില്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പിലോ, ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലോ പോവുക.

അറിയില്ലെങ്കില്‍