24 APRIL 2026

NEETHU VIJAYAN

പാമ്പുകളെ തുരത്താൻ ഇതാ നാടൻ വിദ്യകൾ! ചെയ്യേണ്ടത് ഇതെല്ലാം

 Image Courtesy: Getty Images

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ കൂടിവരികയാണ്. ചൂട് കൂടുന്നതാണ് ഇത്തരം ഇഴ ജെന്തുക്കൾ മാളങ്ങളിൽ നിന്ന് പുറത്ത് വരാൻ കാരണമാകുന്നത്.

പാമ്പുകടി

ഈ സമയം പാമ്പുകൾ വീടിലേക്ക് വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. അതിനാൽ ചില നാടൻ വിദ്യകൾ പരീക്ഷിച്ചു നോക്കാം .

തടയാം

പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള കാടുകളും ചെടികളും വീട്ട് പരിസരത്ത് നിന്ന് നീക്കം ചെയ്യുക. വിറക്, കല്ല്, പാഴ്വസ്തുക്കൾ എന്നിവ വീടിനോട് ചേർന്ന് കൂട്ടിയിടരുത്.

കാടുകൾ

ചൂടായതിനാൽ വീട്ടിലെ ജനാലകളും വാതിലുകളും തുറന്നിടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ പോലും പാമ്പുകൾ വീട്ടിൽ കയറാം.

ജനാലകൾ

ഉറങ്ങുന്നതിന് മുമ്പായിട്ട് തലയിണ ബഡ്ഷീറ്റ് കട്ടിലിന് താഴ്ഭാ​ഗം എല്ലാം പരിശോധിക്കുക. തുണികൾ കുന്നുകൂട്ടിയിടുന്നത് ഇവ ഒളിച്ചിരിക്കാൻ കാരണമായേക്കാം.

രാത്രിയിൽ

പാമ്പുകൾക്ക് ഇഷ്ടമല്ലാത്ത ഗന്ധമാണ് വെളുത്തുള്ളിയുടേത്. വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി വീടിന് ചുറ്റും തളിക്കുന്നത് പാമ്പുകൾ വരുന്നത് തടയും.

വെളുത്തുള്ളി

രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുമ്പോൾ വെളിച്ചം നിർബന്ധമാക്കുക.  നാരങ്ങാനീരും ഉപ്പും മിശ്രിതം ഇഴജന്തുക്കളെ അകറ്റാൻ ഫലപ്രദമാണ്.

നാരങ്ങാനീരും ഉപ്പും