29 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
അടുക്കളയിലെ നിത്യോപയോഗ വസുത്ക്കളിൽ ഒന്നാണ് കുക്കർ. ചോറ് വക്കാനും കറികൾ തയ്യാറാക്കാനും കുക്കറില്ലാതെ പറ്റാതായിരിക്കുന്നു.
പ്രഷർ കുക്കർ ഉപയോഗിക്കുന്ന നേരിടുന്ന ഒരു പ്രശ്‌നമാണ് വിസിലടിക്കുമ്പോൾ ലിഡിന്റെ മുകളിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം വെള്ളം പതിഞ്ഞൊഴുകുന്നത്.
ഇവ അടുക്കളിയിലെ ഭിത്തിയിലും മറ്റും തെറിച്ച് വീഴുകയും കറ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിനൊരു എളുപ്പഴി എന്താണെന്ന് നോക്കാം.
കുക്കറിന്റെ സിലിക്കൺ/ റബർ സീലിംഗ് റിംഗിൽ വിള്ളലോ മുറിഞ്ഞിരിക്കുകയോ മറ്റ് കേടുപാടുകളോ ഉണ്ടെങ്കിൽ പതവരുകയോ വെള്ളം ചീറ്റുകയോ ചെയ്തേക്കാം.
കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കുക. ഭക്ഷണപദാർത്ഥമോ അഴുക്കോ മറ്റോ ട്യൂബിനുള്ളിൽ കയറിയിരിക്കുന്നെങ്കിൽ അത് വൃത്തിയാക്കണം.
ഭക്ഷണ പദാർത്ഥത്തിന് മുകളിൽ എത്തുന്നതുവരെ മാത്രം വെള്ളം നിറയ്ക്കുക. വെള്ളം കൂടിപ്പോയാലും ലീക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഭക്ഷണം ഒരിക്കലും കുക്കറിൽ കുത്തിനിറച്ച് വയ്ക്കരുത്. ഇത് ലീക്കേജ് മാത്രമല്ല പൊട്ടിത്തെറിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
പയർ, അരി തുടങ്ങിയ ഭക്ഷണങ്ങൾ പ്രഷർ പാചകം ചെയ്യുന്നതിന് മുമ്പ് അതിൽ ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുന്നത് നല്ലതാണ്.