09 SEP 2026 

NEETHU VIJAYAN

വയറിളക്കത്തിന് ആദ്യം  ചെയ്യേണ്ടത്  എന്ത്?  തെറ്റ് ചെയ്യല്ലേ

Image Courtesy: Getty Images 

വയറിന് അസ്വസ്ഥതയുണ്ടാകുന്നത് അപ്രതീക്ഷിതമായാണ്. പുറത്തുനിന്നുള്ള ഭക്ഷണമോ ചില സമയത്തെ ദഹനക്കുറവോ നമുക്ക് പണി തന്നേക്കാം.

വയറിളക്കം

വയറിളക്കം അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ചിലർ ചില തെറ്റുകൽ ചെയ്യുന്നത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ആദ്യം ചെയ്യേണ്ടത്

ശരീരം തളരാതിരിക്കാൻ ഒആർഎസ് ലായനി അല്പാൽപ്പം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തും കുടിക്കാം.

നിർജ്ജലീകരണം

കഞ്ഞിവെള്ളം ഉപ്പിട്ടത്, ഇളനീർ, സംഭാരം മോര് എന്നിവ ഈ സമയത്ത് കുടിക്കാം. എന്നാൽ കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്ക്‌സ്, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഒഴിവാക്കണം.

ശ്രദ്ധിക്കണം

ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം ആന്റിബയോട്ടിക്കുകളോ, വയറിളക്കം ഉടനടി നിർത്തുന്ന ഗുളികകളോ വാങ്ങിക്കഴിക്കരുത്. ഇത് വിഷാംശം ഉള്ളിൽ തങ്ങാൻ കാരണമാകും.

തെറ്റ്

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഏത്തപ്പഴം, പുഴുങ്ങിയ നേന്ത്രപ്പഴം, നേർത്ത കഞ്ഞിവെള്ളം, ടോസ്റ്റ് ചെയ്ത ബ്രെഡ് എന്നിവ കഴിക്കാം.

ഭക്ഷണങ്ങൾ

രക്തം കലർന്ന മലം പോവുക, അമിതമായ പനി, ഛർദ്ദി ഇവയെല്ലാം ശ്രദ്ധിക്കണം. കുട്ടികളിലും പ്രായമായവരിലും ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടുക.

വൈദ്യസഹായം