29 November 2026

Jayadevan A M

ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ! പാല്‍ തിളച്ചു തൂവില്ല

Image Courtesy: Getty Images

പാലു തിളപ്പിക്കുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഒരു നിമിഷം ശ്രദ്ധ തെറ്റിയാല്‍ അത് തിളച്ചുതൂവുന്നത് സാധാരണമാണ്.

പാല്‍

പാല്‍ തിളച്ചുതൂവുന്നത് അടുക്കള വൃത്തിയാക്കും. പാല്‍ തിളച്ചുതൂവാതിരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

മാര്‍ഗങ്ങള്‍

പാല്‍ തിളപ്പിക്കാന്‍ വെച്ച പാത്രത്തിന് കുറുകെ തടി കൊണ്ടുള്ള തവി വെക്കുക. ഇത് പാല്‍ പുറത്തേക്ക് ഒഴുകാതിരിക്കാന്‍ സഹായിക്കും

തടികൊണ്ടുള്ള തവി

പാല്‍ ഒഴിക്കുന്നതിന് മുമ്പ് പാത്രത്തിന്റെ മുകള്‍ഭാഗത്ത് അല്‍പം വെണ്ണയോ നെയ്യോ എണ്ണയോ തേക്കുക എന്നതാണ് മറ്റൊരു മാര്‍ഗം

വെണ്ണയോ നെയ്യോ പുരട്ടുക

പാല്‍ തിളപ്പിക്കാന്‍ എപ്പോഴും വലിയ പാത്രം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത് തിളക്കുമ്പോള്‍ പാല്‍ അധികം പുറത്തേക്ക് പോകാതിരിക്കാന്‍ സഹായിക്കും

വലിയ പാത്രം

ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നത് പാല്‍ തിളച്ചുതൂവാതിരിക്കാന്‍ നല്ലത്. എന്നാല്‍ ഉപ്പ് അമിതമാകരുത്. ഇത് രുചിയെ ബാധിക്കും

ഉപ്പ് 

കനമുള്ള അടിഭാഗത്തോട് കൂടിയ പാത്രം പാല്‍ ഒഴിക്കാന്‍ തിരഞ്ഞെടുക്കുക. ഇത് പാല്‍ പെട്ടെന്ന് തിളച്ചുതൂവാതിരിക്കാന്‍ ഉപകരിക്കും

അടിഭാഗം

പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചുവെക്കുക. ഇടയ്ക്കിടെ തവി ഉപയോഗിച്ച് ഇളക്കിക്കൊടുക്കുന്നത് പാട കെട്ടാതിരിക്കാന്‍ സഹായിക്കും

തീ കുറയ്ക്കുക