20 July 2026

Jayadevan A M

രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍

Image Courtesy: Getty Images

രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന മൂക്കടപ്പ്  പലരെയും അലോസരപ്പെടുത്തുന്ന പ്രശ്‌നമാണ്‌. മൂക്കടപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം

മൂക്കടപ്പ്

കിടപ്പുമുറിയും കിടക്കയും വൃത്തിയായി സൂക്ഷിക്കുക. കിടക്ക വിരികളും തലയിണ ഉറകളും ആഴ്ചയിലൊരിക്കൽ ചൂടുവെള്ളത്തിൽ കഴുകി ഉണക്കിയെടുക്കണം

വൃത്തി

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സലേന്‍ നാസല്‍ സ്പ്രേ ഉപയോഗിക്കുന്നത് നല്ലതാണ്‌

സലൈൻ നാസൽ സ്പ്രേ

വളർത്തുമൃഗങ്ങളെ കിടപ്പുമുറിയിൽ ഒഴിവാക്കണം. അവയുടെ രോമവും പൊടിയും അലർജി കൂട്ടാൻ സാധ്യതയുണ്ട്. ഇത് മൂക്കടപ്പിനും കാരണമാകും

വളർത്തുമൃഗങ്ങള്‍

ആവി പിടിക്കുന്നത് മൂക്കിലെ തടസ്സങ്ങൾ നീക്കാനും ശ്വസനം സുഗമമാക്കാനും സഹായിക്കും. ഇത് മൂക്കടപ്പ് കുറയ്ക്കാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്‌

ആവി പിടിക്കുക

എസി അല്ലെങ്കിൽ തണുപ്പുള്ള മുറികളിൽ വായു വളരെ വരണ്ടതായിരിക്കും. ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് വായുവിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും

ഹ്യുമിഡിഫയർ

ഫാനിന്റെയോ എസിയുടെയോ വായു നേരിട്ട് മുഖത്തടിക്കുന്ന രീതിയിൽ കിടക്കരുത്. അങ്ങനെ കിടന്നാല്‍ മൂക്കടപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കും

കിടക്കുമ്പോള്‍

രാത്രിയിൽ ആവശ്യത്തിന് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. മൂക്കടപ്പ് പതിവായി തുടരുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണണം

ചൂടുവെള്ളം