28 November 2026
Nithya V
Image Credit: Getty Images
മലയാളികളുടെ അടുക്കളയിൽ തേങ്ങയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രയാസമാണ്.
കറികൾക്കും പലഹാരങ്ങൾക്കും തേങ്ങ ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ, ചിരകിയ തേങ്ങ കേടാകാതെ സൂക്ഷിക്കാൻ അറിയാമോ?
ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ തേങ്ങയും ചിരകിയ തേങ്ങയും പെട്ടെന്ന് കേടായിപ്പോകാൻ സാധ്യതയുണ്ട്.
പൊട്ടിക്കാത്ത മുഴുവൻ തേങ്ങയാണെങ്കിൽ ഫ്രിജിൽ വയ്ക്കേണ്ട. സാധാരണ ഊഷ്മാവിൽ വച്ചാൽ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
ചിരകിയ തേങ്ങ തുറന്ന പാത്രത്തിലോ പുറത്തോ വച്ചാൽ വേഗം കേടാകും. ഇത് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ സൂക്ഷിക്കാം.
പൊട്ടിച്ച തേങ്ങയുടെ പൂളുകൾ വായു കടക്കാത്ത പാത്രത്തിലോ സിപ്പ്-ലോക്ക് കവറുകളിലോ ആണ് സൂക്ഷിക്കേണ്ടത്.
ഇവ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ വച്ചാൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ തേങ്ങാപ്പൂളുകൾ ഫ്രഷായി ഇരിക്കും.
കരിക്കിൻ വെള്ളവും തേങ്ങാവെള്ളവും പാഴാക്കാതെ സൂക്ഷിക്കാം. വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വച്ചാൽ രണ്ട് ദിവസം വരെ ഫ്രഷായി ഇരിക്കും.