29 May 2026
Nithya V
Photo Credit: Getty Images
മലയാളികളുടെ പാചകത്തിൽ തേങ്ങപ്പാലിന് വളരെയധികം പ്രാധാന്യമുണ്ട്. കറികളിലും പായസത്തിലും ഉപയോഗിക്കാറുണ്ട്.
കറികൾക്കുപയോഗിച്ച ശേഷം ബാക്കി വരുന്ന തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ?
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തേങ്ങാപ്പാൽ വളരെ വേഗത്തിൽ കേടാകാൻ സാധ്യതയുണ്ട്.
സാധാരണ പാത്രങ്ങളിൽ തുറന്ന രീതിയിലോ അല്ലെങ്കിൽ കൃത്യമായി അടയ്ക്കാതെയോ തേങ്ങാപ്പാൽ ഫ്രിഡ്ജിൽ വെക്കരുത്.
ഫ്രിഡ്ജിൽ വെക്കുമ്പോൾ തേങ്ങാപ്പാലിലെ കൊഴുപ്പും വെള്ളവും വേർതിരിഞ്ഞ് മുകളിൽ ഒരു കട്ടിയുള്ള പാട പോലെ വരാറുണ്ട്.
എന്നാൽ ഇത് കേടായതാണെന്ന് കരുതരുത്. ഇവ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. ചൂടാക്കുമ്പോൾ ഇത് വീണ്ടും പഴയപടിയാകും.
ഫ്രിഡ്ജിലെ സാധാരണ താപനിലയിൽ തേങ്ങാപ്പാൽ ഒരിക്കലും 2 മുതൽ 3 ദിവസത്തിൽ കൂടുതൽ വെക്കരുത്.
അതുപോലെ ഉപയോഗിക്കുന്നതിന് മുമ്പ് ഇതിന് പുളിപ്പുണ്ടോ അല്ലെങ്കിൽ ദുർഗന്ധമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം.