27 MAY 2026
NEETHU VIJAYAN
Image Courtesy: Getty Images
ഏത് ഭക്ഷണം കഴിച്ചാലും വിട്ടുമാറാത്ത ഗ്യാസ് പ്രശ്നം പലരെയും അലട്ടാറുണ്ട്. പക്ഷേ രാവിലെ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ തന്നെയാണ് ഇത്തരം അവസ്ഥകൾക്ക് കാരണം.
രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിലേക്ക് ചായയോ കാപ്പിയോ കുടിക്കുന്നത് വലിയ അബദ്ധമാണ്. ഇതിലെ കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദനം കൂട്ടും.
വെറും വയറ്റിലേക്ക് രാവിലെ തന്നെ എണ്ണപ്പലഹാരങ്ങളോ അമിതമായി മസാല ചേർത്ത കറികളോ കഴിക്കുന്നത് ദഹനപ്രക്രിയയെ താളം തെറ്റിക്കും.
ഒഴിഞ്ഞ വയറോടെ പുകവലിക്കുന്നത് ആമാശയത്തെ നേരിട്ട് നശിപ്പിക്കും. ഇത് അസിഡിറ്റി ഇരട്ടിയാക്കുകയും, അൾസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ശരീരത്തിൽ ആവശ്യത്തിന് ഊർജ്ജമില്ലാതെ രാവിലെ വ്യായാമം ചെയ്യുന്നത് ചിലരിൽ ദഹനക്കേടിനും ഗ്യാസ് ഉത്പാദിപ്പിക്കപ്പെടാനും കാരണമാകും.
വ്യായാമത്തിന് 20 മിനിറ്റ് മുൻപ് ഒരു പഴമോ കുതിർത്ത ബദാമോ കഴിക്കുന്നത് നല്ലതാണ്. ഇത് പിന്നീട് ഗ്യാസ് ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച്, നാരങ്ങ, കൈതച്ചക്ക പോലുള്ള സിട്രസ് പഴങ്ങൾ വെറുംവയറ്റിൽ കഴിക്കരുത്. ഇവയിലുള്ള ആസിഡുകൾ വയറ്റിൽ ആസിഡ് വർദ്ധിപ്പിച്ച് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കും.