28 MAY 2026

NEETHU VIJAYAN

മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക

Image Courtesy: Getty Images 

മഴക്കാലം എന്നാൽ രോ​ഗങ്ങളുടെ കൂടി സമയമാണ്. അതിനാൽ കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും അടക്കം ശ്രദ്ധ അത്യാവശ്യമാണ്.

മഴക്കാലം

മഴക്കാലത്ത് ചൂടുള്ള നോൺ-വെജ് വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ചെറിയൊരു അശ്രദ്ധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

നോൺ-വെജ്

ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇറച്ചിയിൽ ബാക്ടീരിയ വേഗം വളരും. വൃത്തിയുള്ള കടകളിൽ നിന്ന് മാത്രം ചിക്കനും ബീഫും വാങ്ങുക. പഴകിയ മാംസം ഒഴിവാക്കുക.

വൃത്തിയുള്ളത്

ഇറച്ചി വാങ്ങി കൊണ്ടുവന്ന ഉടൻ തന്നെ ചെറുചൂടുവെള്ളത്തിലോ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിലോ കഴുകുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കും.

ബാക്ടീരിയ

മഴക്കാലത്ത് പാതി വേവിച്ച മാംസം കഴിക്കുന്നത് കടുത്ത ദഹനക്കേടിന് കാരണമാകും. നന്നായി വേവിച്ച ചിക്കനും ബീഫും മാത്രം കഴിക്കുക.

വേവിച്ചത്

റോഡ്‌സൈഡ് തട്ടുകടകളിലും മറ്റും തുറന്നുവെച്ചിരിക്കുന്ന നോൺ-വെജ് വിഭവങ്ങൾ ഒഴിവാക്കുക. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

തട്ടുകടകൾ

ഫ്രിഡ്ജിൽ വെച്ച ഇറച്ചി കറികൾ വീണ്ടും ഉപയോഗിക്കുമ്പോൾ നല്ലപോലെ തിളപ്പിച്ചെടുക്കുക. ഒരു തവണ ചൂടാക്കിയ ഭക്ഷണം വീണ്ടും തണുപ്പിച്ച് കഴിക്കാതിരിക്കുക. 

ചൂടാക്കിയത്