23 MAY 2026

NEETHU VIJAYAN

ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക്  ചുവപ്പ് നിറം വരുന്നുണ്ടോ?

Image Courtesy: Getty Images 

തേങ്ങയ്ക്ക് നല്ല പൊള്ളുന്ന വിലയാണ്. വിപണിയിൽ നിന്ന് വാങ്ങുന്നത് ദിവസങ്ങളോളം സൂക്ഷിക്കാൻ പല വീട്ടമ്മമാരും പാടുപെടാറുണ്ട്.

തേങ്ങ

ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങ ചുവക്കുകയോ മഞ്ഞിക്കുകയോ ചെയ്യുന്നത് വളരെ വലിയ വെല്ലുവിളിയാണ്. ബാക്ടീരിയയുടെയും ഫംഗസിൻ്റെയും വളർച്ചയാണ് ഇതിന് കാരണം.

ചുവക്കുക

തേങ്ങ ചിരകിയ ഉടൻ തുറന്നുവെക്കുകയോ, ഈർപ്പമുള്ള സ്പൂൺ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ വായുസഞ്ചാരം വഴി ബാക്ടീരിയകൾ വളരുന്നു.

ചിരകിയ

തേങ്ങ ചിരകിയ ഉടൻ തന്നെ കാറ്റ് കടക്കാത്ത എയർ ടൈറ്റ് പാത്രങ്ങളിലേക്ക് മാറ്റുക. വായുവുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ നിറം മാറ്റവും തടയാനാകും.

എയർ ടൈറ്റ് പാത്രം

2 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കണമെങ്കിൽ തേങ്ങ ഫ്രിഡ്ജിൻ്റെ താഴത്തെ തട്ടിൽ വെക്കരുത്. കുറച്ച് കുറച്ചായി സിപ്‌ലോക്ക് കവറിലാക്കി ഫ്രീസറിൽ  സൂക്ഷിക്കുക.

ഫ്രീസറിൽ

തേങ്ങ ചിരകി പാത്രത്തിലാക്കുമ്പോൾ ഒരു നുള്ളു ഉപ്പ് ചേർത്ത് ഇളക്കി വെക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയും. ചിരകുമ്പോൾ ചീത്തയായ ഭാ​ഗം ഒഴിവാക്കുക.

ഉപ്പ്

ചുവപ്പോ മഞ്ഞയോ നിറം വന്ന തേങ്ങ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് കറികളിൽ ഉപയോ​ഗിക്കുമ്പോൾ വയറിളക്കത്തിന് കാരണമായേക്കാം.

ഉപയോഗിക്കരുത്