22 MAY 2026
SHIJI MK
Image Credit: Getty Images
ജ്യോതിഷം, ഹസ്തരേഖ തുടങ്ങിയ കാര്യങ്ങള്‍ക്ക് വിശ്വാസികളുടെ ജീവിതത്തില്‍ വലിയ പങ്കുണ്ട്. ഓരോരുത്തരുടെയും ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ ഹസ്തരേഖയ്ക്ക് സാധിക്കും.
വിദ്യാഭ്യാസരേഖ, വിവാഹരേഖ, ജീവിതരേഖ, ഹൃദയരേഖ എന്നിങ്ങനെയുള്ള രേഖകളെ പോലെ തന്നെ കൈയിലുള്ള ഒരു രേഖയാണ് വിധിരേഖ. നേരിട്ട് ശനിയുടെ പര്‍വ്വതത്തിലേക്ക് പോകുന്ന രേഖയാണിത്.
എല്ലാവരുടെയും കൈകളില്‍ ഈ രേഖ ഉണ്ടാകണമെന്നില്ല. ഇതുള്ളവര്‍ വളരെയധികം ഭാഗ്യവാന്മാരായിരിക്കും. വ്യക്തവും ആഴമേറിയതുമായ ഈ രേഖ പണം കൊണ്ടുവരുന്നുണ്ട്.
കൈത്തണ്ടയ്ക്ക് സമീപത്ത് നിന്ന് തുടങ്ങി നേരെ ശനിയുടെ പര്‍വ്വതത്തിലേക്ക് രേഖ പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഈ രേഖ ആഴത്തിലും വ്യക്തവുമാകുമ്പോള്‍ ഭാഗ്യം തെളിയും.
ശനിയുടെ പര്‍വ്വതത്തില്‍ എത്തി രണ്ട് ഭാഗങ്ങളായി വിധിരേഖ പിളര്‍ന്നാല്‍ ആ വ്യക്തി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരുപാട് കാര്യങ്ങളും ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
വിധിരേഖ ഉള്ള വ്യക്തികള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ സമ്പന്നനാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇവരിലേക്ക് പണം എപ്പോഴും വന്നുചേരും.
വിധിരേഖ കൈയിലുള്ളവര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടില്ല. ഇക്കൂട്ടര്‍ക്ക് പണവും ബഹുമാനവും എപ്പോഴും വന്നുചേരുന്നതാണ്.
നിങ്ങളുടെ കൈയിലുള്ള വിധിരേഖയുടെ അറ്റം അതായത് അവസാനം അല്‍പം വളഞ്ഞിട്ടാണെങ്കില്‍ ജീവിതത്തില്‍ സന്തോഷം നിറയുമെന്ന് ഹസ്തരേഖ ശാസ്ത്രം പറയുന്നു.