18 February 2026
SHIJI MK
Image Credit: Getty Images
ഇഞ്ചി വീട്ടിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പലപ്പോഴും വാടിപോകാറുണ്ട്. എന്തെല്ലാം ചെയ്തിട്ടും അതിനൊരു പരിഹാരം കാണാന്‍ ആര്‍ക്കും സാധിക്കാതെ പോകുന്നു. എന്നാല്‍ അതിനും ടിപ്പുണ്ട്.
ഇഞ്ചി നന്നായി കഴുകിയതിന് ശേഷം ഉണക്കി വായുസഞ്ചാരമുള്ള ഒരു സിപ്ലോക്ക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുന്നത് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ്.
മറ്റൊരു മാര്‍ഗം മണലാണ്. ഒരു പാത്രത്തില്‍ ഉണങ്ങിയ മണലെടുത്ത് അതില്‍ ഇഞ്ചി പൂഴ്ത്തിവെക്കുന്നതും കേടുകൂടാതിരിക്കാന്‍ നല്ലതാണ്. ഇത് പുതിയ അറിവായിരിക്കും അല്ലേ?
ഇഞ്ചി സൂക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം അവ ഉണക്കുന്നതാണ്. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കുന്നതും ദീര്‍ഘകാലം സൂക്ഷിക്കാന്‍ സഹായിക്കും.
ഇഞ്ചി പേപ്പറിലോ അല്ലെങ്കില്‍ പേപ്പര്‍ ബാഗിലോ പൊതിഞ്ഞ് സൂക്ഷിക്കുന്നതും നല്ല മാര്‍ഗമാണ്. ഒട്ടും ഈര്‍പ്പമില്ലാത്ത ഭാഗത്ത് വേണം ഇത്തരത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാന്‍.
പക്ഷെ ഇഞ്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും പറയാറുണ്ട്. ഫ്രിഡ്ജിലെ അമിത തണുപ്പ് ഇഞ്ചിയിലെ ഈര്‍പ്പം പെട്ടെന്ന് വറ്റിപോകാനും ഇഞ്ചി ചുക്കിചുളിയാനും കാരണമായേക്കാം.
കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഇഞ്ചി പുറത്തെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. എന്നിരുന്നാലും ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ മുകളില്‍ പറഞ്ഞ രീതികളാണ് ഉചിതം.