19 November 2026
Jayadevan A M
Image Courtesy: Getty Images
മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത് ഒന്നാണ് ചെറുനാരങ്ങ. എന്നാല്‍ കുറച്ചുദിവസം കഴിയുമ്പോള്‍ ഇത് കേടായിപ്പോകുന്നത് സാധാരണമാണ്
ചെറുനാരങ്ങ ദീര്‍ഘനാള്‍ കേടാകാതെ സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്. അതില്‍ 6 ടിപ്‌സുകള്‍ പരിശോധിക്കാം
എയര്‍ടൈറ്റ് ഗ്ലാസ് പാത്രത്തിലോ പ്ലാസ്റ്റിക് കണ്ടെയ്‌നറിലോ നാരങ്ങ ഇടുക. നാരങ്ങ മുങ്ങിക്കിടക്കുന്ന വിധത്തില്‍ വെള്ളം ഒഴിക്കുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുക
നന്നായി കഴുകി വെള്ളം ഒട്ടുമില്ലാതെ തുടച്ചെടുത്ത നാരങ്ങ സിപ്പ് ലോക്ക് ബാഗിലാക്കുക. വായു പരമാവധി പുറത്തുകളഞ്ഞ ശേഷം ബാഗ് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത, തണുപ്പുള്ള സ്ഥലത്ത് നാരങ്ങ സൂക്ഷിക്കുന്നതാണ് എപ്പോഴും ഉചിതം. വായു കടക്കുന്ന പാത്രങ്ങള്‍ ഉപയോഗിക്കുക
മുറിച്ച നാരങ്ങ പെട്ടെന്ന് ഉണങ്ങിപ്പോകാറുണ്ട്. കൂടുതല്‍ നാള്‍ ഫ്രഷായിരിക്കാന്‍ മുറിച്ച ഭാഗം ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കാം
മുറിച്ച നാരങ്ങ പെട്ടെന്ന് ഉണങ്ങിപ്പോകാറുണ്ട്. കൂടുതല്‍ നാള്‍ ഫ്രഷായിരിക്കാന്‍ മുറിച്ച ഭാഗം ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ആപ്പിള്‍, വാഴപ്പഴം, തക്കാളി എന്നിവയുടെ കൂടെ ചെറുനാരങ്ങ സൂക്ഷിക്കരുത്. ഇവ പുറത്തുവിടുന്ന എഥിലീന്‍ നാരങ്ങ പെട്ടെന്ന് പഴുക്കാന്‍ കാരണമാകും