24 January 2026
Aswathy Balachandran
Image Courtesy: Getty/Unsplash
ഹൈപ്പോതൈറോയ്ഡിസം അധവാ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ് ചർമ്മത്തെയും മുടിയെയും എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.
ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള കഴിവ് കുറയുന്നതും കരോട്ടിന്റെ അളവിലെ വ്യതിയാനവും മൂലം ചർമ്മം വരളാനും വിളറി വെളുക്കാനും കാരണമാകുന്നു.
വേദനയില്ലാത്തതും നിറമില്ലാത്തതുമായ മുഴകൾ ചർമ്മത്തിൽ പ്രത്യക്ഷപ്പെട്ടേക്കാം. ചർമ്മം മെഴുക് പോലെ കട്ടിയുള്ളതാകാനും മുഖത്ത് പിങ്ക്പാടുകൾ വരാനും സാധ്യതയുണ്ട്.
തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ചർമ്മത്തിലെ കോശങ്ങൾക്ക് കൃത്യമായ വളർച്ചാ സിഗ്നലുകൾ ലഭിക്കാത്തത് തുടർച്ചയായ ചൊറിച്ചിലിന് കാരണമാകുന്നു.
മുഖത്തും പ്രത്യേകിച്ച് കണ്ണിന് ചുറ്റും നീർക്കെട്ടും വീക്കവും അനുഭവപ്പെടുന്നത് ഹൈപ്പോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.
തലയോട്ടിയിലെ മുടി പരക്കെ കൊഴിയുന്നതിനും കടുത്ത സാഹചര്യങ്ങളിൽ കഷണ്ടിയിലേക്കും ഇത് നയിക്കാം.
പുരികത്തിന്റെ പുറംഭാഗത്തെ രോമങ്ങൾ കൊഴിഞ്ഞുപോകാറുണ്ടെങ്കിൽ അത് തൈറോയ്ഡ് പ്രശ്നത്തിന്റെ ഒരു പ്രധാന സൂചനയാണ്.
പുതിയ കോശങ്ങൾ നിർമ്മിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നതിനാൽ മുറിവുകൾ ഉണങ്ങാൻ സാധാരണയേക്കാൾ കൂടുതൽ സമയം എടുക്കും.