15 November 2025

Sarika KP

സാരികൾ ഇങ്ങനെയാണോ സൂക്ഷിക്കുന്നത്; അല്ലെങ്കിൽ പണികിട്ടും

Image Courtesy: Pinterest

 സാരി കേടു പറ്റാതെ സൂക്ഷിച്ചു വെയ്ക്കുന്ന കാര്യം അത്ര എളുപ്പമല്ല. അലക്കി എവിടെയെങ്കിലും വെച്ചാൽ സാരിയുടെ കഥ കഴിയും.

സാരി

അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തെങ്കിൽ മാത്രമേ ഇവ ഏറെക്കാലം പുതുമയോടെ ഉപയോഗിക്കാൻ കഴിയൂ.

പുതുമയോടെ ഉപയോഗിക്കാൻ

 കല്ലുകളും മുത്തുകളും പതിപ്പിച്ച സാരികൾ പ്രത്യേകമായി തന്നെ സൂക്ഷിക്കണം. അല്ലേങ്കിൽ മറ്റ് സാരികൾക്ക് കേടുപാടുകൾ സംഭവിക്കും.

കേടുപാടുകൾ സംഭവിക്കും

കറ പറ്റിയാൽ എത്രയും വേഗം അവ നീക്കം ചെയ്യാൻ ശ്രമിക്കുക. ഏറെ നേരത്തിന് ശേഷം ഇവ നീക്കം ചെയ്യാൻ കഴിയണമെന്നില്ല.

കറ പറ്റിയാൽ

കുറഞ്ഞ ചൂടിൽ പതുക്കെ വേണം അയേൺ ചെയ്യാൻ. കൂടിയ ചൂടിൽ ഇസ്തിരി ഇടുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നഷ്ടപ്പെടുത്തും.

ഇസ്തിരി ഇടുന്നത്

പെട്ടെന്ന് ചൂടേൽക്കാൻ സാധ്യതയുള്ള ഫാബ്രിക് ആണെങ്കിൽ അതിനു മുകളിൽ മറ്റൊരു തുണി വെച്ച ശേഷം അയേൺ ചെയ്യുന്നത് ഗുണം ചെയ്യും.

ചൂടേൽക്കാൻ സാധ്യത

 ഇടയ്ക്കെങ്കിലും മടക്കി വച്ച സാരി നിവർത്താൻ ശ്രദ്ധിക്കണം. ഒരേ മടക്കുകൾ മാറ്റുന്നതും നല്ലതാണ്. പ്രത്യേകിച്ച് സിൽക്ക് സാരികൾ.

നിവർത്താൻ ശ്രദ്ധിക്കണം

 ചില സാരികൾ വാഷിംഗ് മെഷീനിൽ അലക്കാൻ കഴിയും, മറ്റ് ചിലത് കൈകൾ ഉപയോഗിച്ച് മൃദുവായ രീതിയിൽ കഴുകണം.

കഴുകണം