28 MAY 2025
SHIJI MK
Image Courtesy: Freepik/Unsplash
കരള്‍ രോഗങ്ങളുണ്ടാകുമ്പോള്‍ വിവിധതരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതിനാല്‍ കരള്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം.
ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം ഉണ്ടാകുന്നത് ചിലപ്പോഴൊക്കെ ലിവര്‍ സിറോസിസിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.
ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളില്‍ നിന്ന് പോലും പെട്ടെന്ന് രക്തസ്രാവം ഉണ്ടായേക്കാം.
വയറിന്റെ മുകള്‍ ഭാഗത്ത് വലത് വശത്തായി വീക്കം, വേദന, അസ്വസ്ഥത എന്നിവയുണ്ടായേക്കാം.
ചര്‍മത്തില്‍ തിണര്‍പ്പ് രൂപപ്പെടുക,ചൊറിച്ചില്‍ ഉണ്ടാകുക എന്നതും ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്.
നിങ്ങളുടെ കാലുകളിലും ഉപ്പൂറ്റിയും പാദങ്ങളിലും വീക്കം ഉണ്ടാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഭാരം കുറയുന്നു, ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, അമിത ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.
എന്നാല്‍ ഇവയെല്ലാം ലിവര്‍ സിറോസിസിന്റെ മാത്രം ലക്ഷണങ്ങള്‍ ആകണമെന്നില്ല. ഡോക്ടറെ കണ്ടതിന് ശേഷം മാത്രം രോഗം ഉറപ്പിക്കുക.