22 November 2025

Nithya V

ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Photos Credit Getty Images

ഇൻസുലിൻ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്ന് കഴിക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ഇൻസുലിൻ

ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്ന പ്രമേഹരോ​ഗികൾ ഇൻസുലിൻ എടുത്തതിന് ശേഷം നാല് മണിക്കൂറോളം വ്യായാമം ഒഴിവാക്കേണ്ടതാണ്.

വ്യായാമം

അതുപോലെ ഇൻസുലിൻ കുത്തിവയ്പെടുത്തതിന് ശേഷം ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാൻ താമസിക്കുകയോ ചെയ്യരുത്.

ഭക്ഷണം

മറ്റു മരുന്നുകളും കൃത്യമായ അളവിൽ ക്രമമായി കഴിക്കണം. ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഗ്ലൂക്കോസ് നില പരിശോധിക്കണം.

ഗ്ലൂക്കോസ്

ഒരാഴ്ച ഭക്ഷണം കഴിച്ചശേഷം, അടുത്തയാഴ്ച ഭക്ഷണത്തിനു മുമ്പ് എന്നിങ്ങനെ പല നേരമായി പരിശോധന നടത്തിയാൽ പ്രമേഹനിലയെ കുറിച്ച് വ്യക്തമായ ധാരണ കിട്ടും.

പരിശോധന

ഡോക്ടർ നിർദ്ദേശിച്ച അളവിൽ മാത്രം ഇൻസുലിൻ എടുക്കുക. സ്വന്തം ഇഷ്ടപ്രകാരം അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.

അളവ്

എപ്പോഴും ഒരേ സ്ഥലത്ത് തന്നെ കുത്തിവെക്കരുത്. വയറ്, തുടയുടെ വശങ്ങൾ, കൈകളുടെ പിൻഭാഗം എന്നിവിടങ്ങളിൽ മാറിമാറി കുത്തിവെക്കുക.

സ്ഥലം

ഇൻസുലിൻ സാധാരണ ഊഷ്മാവിൽ (അമിത ചൂടില്ലാത്ത മുറിയിൽ) സൂക്ഷിക്കാം. അധികമുള്ളവ ഫ്രിഡ്ജിൽ സൂക്ഷിക്കുക. കാലാവധി കഴിഞ്ഞ ഇൻസുലിൻ ഉപയോഗിക്കരുത്.

സൂക്ഷിക്കാം