November 22 2025
Sarika KP
Image Courtesy: Getty Images
ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്. ഇതോടെ മക്കൾക്കൊപ്പം യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് മാതാപിതാക്കൾ.
മറ്റ് ഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും സുഗമവും ചെലവ് കുറഞ്ഞതുമായ ട്രെയിനുകളെയാണ് അധികം പേരും ആശ്രയിക്കുന്നത്.
അക്കൂട്ടർ, ഇന്ത്യൻ റെയിൽവേയുടെ ചൈൽഡ് ടിക്കറ്റ് നയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നിയമങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വാങ്ങാതെ തന്നെ സൗജന്യമായി യാത്ര ചെയ്യാം.
അഞ്ച് വയസിനും 12 വയസിനും ഇടയിലുള്ള കുട്ടികളിൽ നിന്നും ചൈൽഡ് ഫെയറായി ചെറിയൊരു തുക ഈടാക്കും.
എന്നാൽ കുട്ടികൾക്ക് പ്രത്യേക ബെർത്ത് ആവശ്യമില്ലാത്ത അവസരത്തിൽ മാത്രമാണ് ഇത്തരത്തിൽ ഈടാക്കുന്നത്.
ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് യാത്രചെയ്യാൻ ബർത്ത് ആവശ്യമാണെങ്കിൽ മുതിർന്നവരിൽ നിന്ന് ഈടാക്കുന്ന സാധാരണ ടിക്കറ്റ് നിരക്ക് ഈടാക്കും.
12 വയസിന് മുകളിലുള്ള കുട്ടികൾക്കും ഇതേ നിരക്കിലുള്ള ടിക്കറ്റ് തന്നെയാകും നൽകുന്നത്. 2020 മാർച്ച് 6ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് ഇത്