18 August 2026

Nithya V

ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ 

Photo Credit: Getty Images,

ഓഹരി വിപണിയിൽ നിക്ഷേപം നടത്തി മികച്ച വിജയം നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ അതിന് പണം മാത്രം പോരാ, ചില ശീലങ്ങളും വേണം.

ഓഹരിവിപണി

പരിഭ്രാന്തി വേണ്ട, ക്ഷമ വേണം: വിപണിയിലെ താൽക്കാലിക ഇടിവുകൾ കണ്ട് പരിഭ്രമിച്ച് ഓഹരികൾ വിൽക്കരുത്.

പരിഭ്രാന്തി

അതുപോലെ,സ്റ്റോപ്പ് ലോസ് നിർബന്ധമാക്കുക. വലിയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ കൃത്യമായൊരു പ്ലാൻ ഉണ്ടായിരിക്കണം.

പ്ലാൻ

വിപണി നിങ്ങൾ കണക്കുകൂട്ടിയതിന് വിപരീതമായി നീങ്ങിയാൽ നഷ്ടം കുറയ്ക്കാൻ 'സ്റ്റോപ്പ് ലോസ്' സംവിധാനം തീർച്ചയായും ഉപയോഗിക്കുക.

സ്റ്റോപ് ലോസ്

ഓഹരി വാങ്ങിയാൽ മാത്രം പോരാ, കമ്പനിയുടെ ബാലൻസ് ഷീറ്റ്, ലാഭവിവരം, കടബാധ്യതകൾ എന്നിവ കൃത്യമായി പരിശോധിക്കണം.

പരിശോധന

അത്യാഗ്രഹം, ഭയം, നഷ്ടം പെട്ടെന്ന് തിരിച്ചുപിടിക്കാനുള്ള വാശി എന്നിവ നിക്ഷേപകന്റെ ശത്രുക്കളാണ്.

ശത്രുക്കൾ

എല്ലാ മുട്ടകളും ഒരൊറ്റ കുട്ടയിൽ സൂക്ഷിക്കരുത് എന്നതുപോലെ, നിക്ഷേപങ്ങൾ വിവിധ കമ്പനികളിലും മേഖലകളിലുമായി വിഭജിച്ച് നിക്ഷേപിക്കുക.

നിക്ഷേപം

നിക്ഷേപത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആ തെറ്റുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക.

തെറ്റ്