17 AUG 2026

ASHLI C

വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ്  പ്രധാനി!

PHOTO:FB/GETTY IMAGES

 ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. 

ഓണം

ഓണക്കോടിയുടെയും പൂക്കളത്തിന്റെയും പങ്കുവെക്കലിന്റേയും കൂട്ടു കൂടുന്നതിന്റെയും ഒരുപാട് ഓർമ്മകളാണ് ഓരോ ഓണവും സമ്മാനിക്കുന്നത്.

ഓർമ്മകൾ

കാലം മാറുന്നതിന് അനുസരിച്ച് ഓണസദ്യയിലും മാറ്റങ്ങൾ വന്നെങ്കിലും ഓരോരുത്തർക്കും ഓർമ്മകളിലെ രുചിക്കൂട്ടുകളാണ് ഓരോ ഓണസദ്യയും.

 ഓണസദ്യ

ഓണത്തിൽ പ്രധാനമാണ് പൂക്കളം ഒരുക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്.

പൂക്കളം

പണ്ടുകാലത്ത് ഓണപ്പൂക്കളം ഇടാനായി ഓരോ കുട്ടികളും തൊടിയിലും പറമ്പിലും നടന്നു പ്രകൃതിയെ സ്നേഹിച്ചും പൂക്കൾ പറിച്ചും ആണ് പൂക്കളം ഒരുക്കിയത്. 

പൂക്കൾ

നാളെ ഓണത്തിന്റെ നാലാം ദിവസമായ വിശാഖം ആണ്. വിശാഖം നാളിൽ ഒരുക്കുന്ന പൂക്കളത്തിന് ഏറെ പ്രത്യേകതകളുണ്ട്.

വിശാഖം 

പ്രധാനമായും നാലാം നാളിൽ അതായത് വിശാഖം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ ഒരു പൂവ് പ്രധാനിയാണ്.

പൂവ് 

വിശാഖം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ പ്രധാനമായും വേണ്ടത് ശംഖുപുഷ്പമാണ്. മാത്രമല്ല വട്ടത്തിൽ നാല് ലെയറുള്ള പൂക്കളം ആണ് വേണ്ടത്.

ശംഖുപുഷ്പം