18 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
ആഘോഷം ഏതായാലും മുടിയിൽ അല്പം മുല്ലപ്പൂ ചൂടാതെ അത് പൂർണമാകില്ല മലയാളിക്ക്. എന്നാൽ തീവിലകൊടുത്ത് വാങ്ങുന്ന പൂവ് പെട്ടെന്ന് വാടിപോയാലോ.
തലേന്ന് വാങ്ങിയ മുല്ലപ്പൂവിൻ്റെ ഫ്രഷ്‌നെസ് മാറാതെ സൂക്ഷിക്കാൻ ഈ ഒരൊറ്റ വിദ്യ മതി. വീട്ടിൽ തന്നെ ചെയ്യാവുന്ന ആരും പറയാത്ത ആ ട്രിക്ക് നോക്കാം.
ഉണക്കലരി, പച്ച വാഴയില, ഒരു ന്യൂസ് പേപ്പറോ ടിഷ്യൂ പേപ്പറോ എടുക്കുക. ശേഷം ആദ്യം ഒരു പാത്രത്തിലേക്ക് വാഴയില വിരിക്കുക. അതിലേക്ക് അല്പം അരി വിതറുക.
ബോക്സിന്റെ അടിഭാഗത്ത് അല്പം അരി വിതറുന്നത് പൂക്കളിൽ നിന്നുള്ള ഈർപ്പം അമിതമാകാതെ അരി വലിച്ചെടുക്കുകയും മുല്ലപ്പൂ വാടാതെ സൂക്ഷിക്കുകയും ചെയ്യും.
പച്ച വാഴയിലയുടെ സ്വാഭാവിക തണുപ്പ് പൂക്കളെ വാടാതെ നിർത്തുവാൻ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ വാഴയില മറക്കരുത്.
ഇതിന് രണ്ടിനും മുകളിലായി പൂവ് വയ്ക്കുക. അമർത്തി വയ്ക്കരുത്. എപ്പോഴും ലൂസായിട്ട് തന്നെ വേണം വയ്ക്കാൻ. ശേഷം ഒരു പേപ്പർ മുകളിലായി വിരിക്കാം.
ബോക്സ് എയർടൈറ്റായി അടച്ച് ഫ്രിഡ്ജിന്റെ നോർമൽ ഷെൽഫിൽ വെക്കുക. ഫ്രീസറിൽ വയ്ക്കരുത്. പൂക്കൾ ദിവസങ്ങളോളം വാടാതെ ഇരിക്കും.